മറഞ്ഞിരുന്ന് വിദ്വേഷകരമായ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി ഹൈക്കോടതി

മറഞ്ഞിരുന്ന് വിദ്വേഷകരമായ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി ഹൈക്കോടതി

കൊച്ചി: മറഞ്ഞിരുന്ന് വിദ്വേഷകരമായ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ ഹൈക്കോടതി.. നിരൂപണങ്ങള്‍ ആളുകളെ കാര്യങ്ങള്‍ അറിയിക്കാനുള്ളതാണെന്നും നശിപ്പിക്കാനോ പിടിച്ചുപറിക്കാനോ ഉള്ളതല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു.

ഹൈക്കോടതി ഇടപെടലോടെ വിദ്വേഷകരമായ സിനിമ നിരൂപണങ്ങള്‍ ഒരുപരിധിവരെ നിയന്ത്രണവിധേയമായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍. ഇതുവരെ ലഭിച്ച പരാതികളില്‍ പൊലീസ് നടപടിയെടുത്തതായി സര്‍ക്കാരും കോടതിയെ അറിയിച്ചു.സമൂഹമാധ്യമങ്ങളിലെ അജ്ഞാത പോസ്റ്റുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പരാതികള്‍ ലഭിച്ചാല്‍ ഗൗരവത്തോടെ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ പറഞ്ഞു. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട അതോറിറ്റി പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാരും വ്യക്തമാക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *