ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ജൂതന്മാര്‍

ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ജൂതന്മാര്‍

സ്റ്റാച്യു ഓഫ് ലിബര്‍ട്ടിക്കു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

ന്യൂയോര്‍ക്ക്: ഗസ്സയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് ജ്യൂയിഷ് വോയിസ് ഓഫ് പീസിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് ജൂതന്‍മാര്‍ ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
വെടിനിര്‍ത്തല്‍ വേണം’, ‘ലോകം മുഴുവന്‍ വീക്ഷിക്കുന്നു’ എന്നെഴുതിയ വലിയ ബാനറുകളുമായി ആക്ടിവിസ്റ്റുകള്‍ പ്രതിമയുടെ പീഠത്തില്‍ നില്‍ക്കുകയും ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മാന്‍ഹട്ടനിലെ ഗ്രാന്‍ഡ് സെന്‍ട്രല്‍ ടെര്‍മിനലിലും വാഷിംഗ്ടണിലെ ക്യാപിറ്റോള്‍ ഹില്ലിലെ കാനന്‍ ഹൗസ് ഓഫീസ് ബില്‍ഡിംഗിലും കഴിഞ്ഞ ആഴ്ചകളില്‍ സമാനമായ പ്രകടനങ്ങള്‍ നടത്തിയിയിരുന്നു. ന്യൂയോര്‍ക്കിലെ പ്രകടനത്തില്‍ 500 പേര്‍ പങ്കെടുത്തു.ഇസ്രായേല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 4,000 ത്തിലധികം കുട്ടികളടക്കം 10,000 കവിഞ്ഞതായി ഗസ്സ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം.

 

Share

Leave a Reply

Your email address will not be published. Required fields are marked *