ദുബായില്‍ സുപ്രധാന നിയമഭേദഗതി ആയിരത്തോളം തടവുകാര്‍ക്ക് ആശ്വാസം

ദുബായില്‍ സുപ്രധാന നിയമഭേദഗതി ആയിരത്തോളം തടവുകാര്‍ക്ക് ആശ്വാസം

ദുബായ്: സാമ്പത്തിക ഇടപാടില്‍ സുപ്രധാന നിയമഭേദഗതി നടപ്പില്‍ വരുത്തി പരമോന്നത കോടതിയായ കസേഷന്‍ കോടതി. സിവില്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ജയിലില്‍ കഴിയുന്നവരെ വിട്ടയക്കാനുള്ള അതിപ്രധാന നിയമഭേദഗതിയാണിത്. ഇതുപ്രകാരം ആയിരത്തോളം തടവുകാരെ വിട്ടയച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഒട്ടേറെ മലയാളികളടക്കം ഇന്ത്യക്കാരുമുണ്ട്. ഈ നിയമഭേദഗതി ദുബായില്‍ മാത്രമാണ് ബാധകം.

പണം കടം വാങ്ങി തിരിച്ചു നല്‍കാതെ തടവിലായ ഒട്ടേറെ പേര്‍ക്ക് ഈ നിയമ ഭേദഗതി ഗുണകരമാകും.കടക്കാരന്‍ പണം കയ്യില്‍ വച്ച് തരാതിരിക്കുകയാണെന്ന് വായ്പ നല്‍കിയ ആള്‍ തെളിയിച്ചാല്‍ മാത്രമേ ഇനി കോടതിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ പറ്റൂ. നേരത്തെ സിവില്‍ കേസിലെ കടക്കാരന്‍ കാശ് കൊടുക്കാതിരുന്നാല്‍ പരമാവധി 36 മാസം ജയില്‍ ശിക്ഷ നല്‍കിയിരുന്നു.

ബിനസ്സിന് വേണ്ടി വായപയെടുത്ത് തിരിച്ചടക്കാത്തവര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക മുതലായവയ്ക്കും ബാധകമാകും. കൂടാതെ, മറ്റാരെങ്കിലും എടുത്ത വായ്പകളില്‍ ‘വ്യക്തിഗത ഗ്യാരന്റര്‍’ ആയി നിലയുറപ്പിച്ച വ്യക്തികള്‍ക്കും പുതിയ നിയമം സഹായകമാകും. കടക്കാരന്‍ ഫണ്ട് കടത്തിയെന്നോ ആ പണം അവര്‍ മറച്ചുവച്ചെന്നോ തെളിഞ്ഞാലേ അറസ്റ്റ് ചെയ്യാനാകൂ. ദുബായ് കോര്‍ട്ട് ഓഫ് കസേഷന്റെ വിധി ബൗണ്‍സ് ചെക്ക് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് യുഎഇ കൊണ്ടുവന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായുള്ളതാണ്. ചെക്ക് നല്‍കുകയും പിന്നീട് മതിയായ ഫണ്ടില്ലെന്ന് കണ്ടെത്തുകയും ചെയ്യുന്നത് ഒരു ക്രിമിനല്‍ കുറ്റമായി കണക്കാക്കില്ല.

ഏറ്റവും പുതിയ കോടതി വിധി ഇതിനകം തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്നും പണം തിരിച്ചടക്കാനാകാതെ കുടുങ്ങിയവരെ സഹായിച്ചതായും യുഎഇയിലെ നിയമ സ്രോതസ്സുകള്‍ പറയുന്നു. ഈ തീരുമാനത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസം 1,000 പേര്‍ വരെ ജയിലില്‍ നിന്ന് മോചിതരായി ലീഗല്‍ കണ്‍സള്‍ട്ടന്റസ് പറഞ്ഞു.

കുടിശ്ശികക്കാരെ തടവിലാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഈ വിധി മാറ്റുന്നു. ചില വ്യവസ്ഥകള്‍ പാലിക്കാതെ കടക്കാരനെ തടവിലാക്കരുതെന്നാണ് വ്യക്തമാക്കുന്നത്. പ്രത്യേകിച്ചും, കടം നല്‍കിയ ആള്‍ കടക്കാരന്റെ സാമ്പത്തിക ശേഷി തെളിയിച്ചാല്‍ മാത്രമേ കടക്കാരനെ ജയിലിലടക്കാന്‍ കഴിയൂ.

Share

Leave a Reply

Your email address will not be published. Required fields are marked *