കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ ലൈബ്രറിയിലെ പുസ്തകം കാണാതാകല്‍ ഏകദിന നിരാഹാര സമരം ആരംഭിച്ചു

കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ ലൈബ്രറിയിലെ പുസ്തകം കാണാതാകല്‍ ഏകദിന നിരാഹാര സമരം ആരംഭിച്ചു

കോഴിക്കോട് :കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ ലൈബ്രറിയിലെ നിരവധി നിയമ പുസ്തകങ്ങള്‍ കാണാതാത് സംബന്ധിച്ച് സീനിയര്‍ അഭിഭാഷകരുടെ സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.ലൂക്കോ ജോസഫിന്റെ നേതൃത്വത്തിലാരംഭിച്ച ഏകദിന നിരാഹാര സമരം ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് എടത്തൊടി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.പി.വി.മോഹന്‍ലാല്‍, അഡ്വ.ഉണ്ണികൃഷ്ണന്‍.ഇ.വി സംസാരിച്ചു. അഡ്വ.ബിജു ജോസഫ് കുര്യാച്ചന്‍ സ്വാഗതം പറഞ്ഞു. ലൈബ്രറിയിലെ പുസ്തകങ്ങള്‍ കാണാതായത് സംബന്ധിച്ച് നിവേദനം നല്‍കിയിട്ടും അന്വേഷണം നടക്കുന്നില്ലെന്നും, പുസ്തകങ്ങള്‍ കാണാതായതു സംബന്ധിച്ച് സീനിയര്‍ അഭിഭാഷകരുടെ കമ്മിറ്റി അന്വേഷിക്കണമെന്ന ജനറല്‍ ബോഡി തീരുമാനം ബാര്‍ അസോസിയേഷന്‍ നടപ്പിലാക്കുന്നില്ലെന്നും അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നില്ലെങ്കില്‍ മരണം വരെ നിരാഹാരം നടത്തുമെന്ന് അഡ്വ.ലൂക്കോ ജോസഫ് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *