ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് കുവൈത്ത്

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് കുവൈത്ത്

ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് കുവൈത്ത്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ അടിയന്തര സമ്മേളനത്തിന് മുന്നോടിയായി നടന്ന യോഗത്തിലാണ് കുവൈത്ത് യു.എന്‍ സ്ഥിരം പ്രതിനിധി താരീഖ് അല്‍-ബന്നായ് വെടി നിര്‍ത്തല്‍ ആവശ്യപ്പെട്ടത്.

ഗാസയിലേക്ക് സഹായങ്ങളും ദുരിതാശ്വാസ സേവനങ്ങളും എത്തിക്കുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും യുദ്ധ മേഖലയിലെ സാധാരണക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നുള്ള ജനീവ കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിരപരാധികളായ കുട്ടികള്‍ക്ക് നേരെയുള്ള ബോംബാക്രമണമണം ഗുരുതരമായ കുറ്റകൃത്യമാണ്. സിവിലിയന്‍മാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രമേയങ്ങള്‍ അടിയന്തരമായി നടപ്പാക്കണമെന്നും ബന്നായി ആവശ്യപ്പെട്ടു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *