ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കണം

ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കണം

അന്താരാഷ്ട്ര മനുഷ്യ മന:സാക്ഷിയെ അത്യന്തം വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും ഗാസയില്‍ നിന്ന് പുറത്ത് വരുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഇസ്യേല്‍ നടത്തുന്ന കൊടു ക്രൂരതകളില്‍ ജീവന്‍ നഷ്ടമാകുന്നവരുടെ നിലവിളികളാണ് ഗാസയില്‍ നിന്നുയരുന്നത്. ഇസ്രയേലിനെ നിയന്ത്രിക്കാനോ യുദ്ധത്തില്‍ നിന്ന് തടയാനോ വന്‍ശക്തികള്‍ ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല, ഐക്യ രാഷ്ട്ര സംഘടനാ വേദികളില്‍ പരസ്പരം വീറ്റോ ചെയ്ത് മത്സരിക്കുന്നത് കാണുമ്പോള്‍ ഈ രാജ്യങ്ങളെക്കുറിച്ചേര്‍ത്ത്് ലോകം ലജ്ജിച്ച് തല താഴ്ത്തുകയാണ്. ഇസ്രയേലിലേക്ക്, ഹമാസ് നടത്തിയ ഒളിയാക്രമണത്തില്‍ ഇസ്രയേലില്‍ 1400 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ 9000ത്തിലധികം പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. അതില്‍ വലിയൊരു പങ്ക് കുട്ടികളാണ്. ഈ നിഷ്‌കളങ്കരായ കുട്ടികള്‍ ഇസ്രയേലിനോട് എന്ത് തെറ്റ് ചെയ്തു. നിരവധി കുട്ടികളാണ് മാരകമായ പരിക്കേറ്റ് ചികിത്‌സയിലുള്ളത്. ഹമാസ് നടത്തിയ ഒളിയാക്രമത്തില്‍ കൊല്ലപ്പെട്ടതും, ഗാസയില്‍ ഇപ്പോള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നതും മനുഷ്യ ജീവനുകളാണ്. യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ ദയവ് ചെയ്ത് ആയുധം താഴെ വെക്കണം. നഷ്ടപ്പെട്ട്‌പോയ മനുഷ്യ ജീവനുകള്‍ക്ക് പകരം വെക്കാന്‍ നമുക്കൊന്നുമില്ല. ഇനിയും പ്രാണനുകള്‍ നഷ്ടപ്പെടരുത്. യുദ്ധം ഒന്നിനും പരിഹാരമല്ല. ആയുധം കൊണ്ടും കളിച്ചവരെല്ലാം നാശമടഞ്ഞതിന്റെ ചരിത്രമാണ് ലോകത്തുള്ളത്. ഐക്യരാഷ്ട്ര സഭ ഇക്കാര്യത്തില്‍ ശക്തമായി ഇടപെടണം. ഇസ്രയേലിനെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ലോക രാജ്യങ്ങള്‍ മറ്റെല്ലാം മറന്ന് ഒന്നിക്കണം. മനുഷ്യ ജീവനുകള്‍ പിടഞ്ഞ് വീഴുമ്പോള്‍, നിശബ്ദരായിരിക്കുന്നവരെ നിങ്ങള്‍ ഓര്‍ക്കുക, ഒരു കാലത്തും പൊറുക്കപ്പെടാത്തതാണ് നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന്. ഗാസയില്‍ സമാധാനത്തിനുള്ള വഴികള്‍ ഉയരാന്‍ ലോക മന:സാക്ഷി ഒന്നിച്ചുണരട്ടെ

Share

Leave a Reply

Your email address will not be published. Required fields are marked *