സത്യന്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം 6ന്

സത്യന്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം 6ന്

കോഴിക്കോട്: മലയാളത്തിന്റെ മഹാ നടന്‍ സത്യന്റെ നാമധേയത്തിലാരംഭിക്കുന്ന സത്യന്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനം 6ന് വൈകിട്ട് 5.30ന് ടൗണ്‍ഹാളില്‍ എം.ടി.വാസുദേവന്‍ നായര്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സതീഷ്, സത്യന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ.മെഹറൂഫ് രാജ് മുഖ്യാതിഥിയാവും. ഒഡേപെക് ചെയര്‍മാന്‍ അഡ്വ.കെ.പി.അനില്‍കുമാര്‍ ലോഗോ പ്രകാശനം ചെയ്യും. സത്യന്റെ സ്മരണ നിലനിര്‍ത്താനും അദ്ദേഹത്തിന്റെ പേരില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളും സംഗീത പരിപാടികളും നടത്തലാണ് ഫൗണ്ടേഷന്റെ ഉദ്ദേശ്യമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ശ്രീകുമാര്‍ ജി പുരം, പ്രിയ മനോജ്, ആര്‍ കനകാംബരന്‍, ആഷിക്ക് പാറോള്‍, ഫാത്തിമ തോട്ടത്തില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *