കെ എസ് ഇ ബി എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ 70-ാമത് വാര്‍ഷിക സമ്മേളനം നാളെ

കെ എസ് ഇ ബി എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ 70-ാമത് വാര്‍ഷിക സമ്മേളനം നാളെ

കോഴിക്കോട്: കെഎസ്ഇബി എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ 70-ാമത് വാര്‍ഷിക സമ്മേളനം നാളെ കാലത്ത് 10 മണിക്ക് ആശിര്‍വാദ് ലോണ്‍സില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. എം.കെ.രാഘവന്‍ എം.പി മുഖ്യാതിഥിയാവും. പുതിയ കാലത്തെ ഊര്‍ജ്ജ മേഖലയിലെ നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗ സാധ്യതകളെക്കുറിച്ചുള്ള സെമിനാര്‍ മുന്‍ ഡിഎംആര്‍സി മേധാവി ഡോ.ഇ.ശ്രീധരന്‍ നിര്‍വ്വഹിക്കും. ലോക അദാലത്ത് മെമ്പര്‍ ഇ.എം.മുഹമ്മദ് ഷെരീഫ് മോഡറേറ്ററാവും. ഇന്ത്യ സ്മാര്‍ട്ട് ഗ്രിഡ് ഫോറം പ്രസിഡണ്ട് റെജി കുമാര്‍ പിള്ള മുഖ്യ പ്രഭാഷണം നടത്തും. കേരള ഗവണ്‍മെന്റിന്റെ എഎസ്എപി കോ-ഓര്‍ഡിനേറ്റര്‍ ലൈജു ഐ.പി.നായര്‍, എന്‍.ഐ.ടി പ്രൊഫസര്‍ നിമല്‍ മധു എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഗീത.വി.എസ്(ജന.സെക്രട്ടറി),സുനില്‍.കെ.ഷാജ്കുമാര്‍, ജി.സാബു.ടി.ജോസഫ്, നന്ദകുമാര്‍.കെ എന്നിവര്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *