കൊച്ചിയില്‍ ഹെലിക്കോപ്റ്റര്‍ അപകടം നാവികസേനാ ഉദ്യോഗസ്ഥന്‍ മരിച്ചു

കൊച്ചിയില്‍ ഹെലിക്കോപ്റ്റര്‍ അപകടം നാവികസേനാ ഉദ്യോഗസ്ഥന്‍ മരിച്ചു

കൊച്ചി: നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് നാവികസേനാ ഉദ്യോഗസ്ഥന്‍ മരിച്ചു. കൊച്ചിയിലെ നേവല്‍ എയര്‍ സ്റ്റേഷനായ ഐ.എന്‍.എസ്. ഗരുഡയിലെ റണ്‍വേയില്‍ ഉച്ചയ്ക്കാണ് അപകടം

റണ്‍വേയില്‍ ഉണ്ടായിരുന്ന നാവികസേനാ ഉദ്യോഗസ്ഥനാണ് മരിച്ചത്. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരെയും നേവിയുടെ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാവികസേനയിലെ ഏറ്റവും പഴക്കമേറിയ ‘ചേതക്’ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. സാങ്കേതിക തകരാര്‍ കാരണമാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക വിവരം.

Share

Leave a Reply

Your email address will not be published. Required fields are marked *