കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെതിരായ ആരോപണം വസ്തുതാ വിരുദ്ധം

കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെതിരായ ആരോപണം വസ്തുതാ വിരുദ്ധം

കോഴിക്കോട്: കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് ബാങ്ക് വൈസ് പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റിയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാങ്ക് നഷ്ടത്തിലാണെന്ന് പറയുന്നത് ഓഡിറ്റിങ് രീതിയില്‍ വന്ന മാറ്റം മൂലമാണ്. മൊത്തം പ്രവര്‍ത്തനം പരിശോധിച്ചാല്‍ ബാങ്ക് ലാഭത്തിലാണ്. ബാങ്കിന് 75 കോടിയുടെ ആസ്തിയുണ്ട്. ഡിപ്പോസിറ്റ് ഇനത്തില്‍ 368.07 കോടി രൂപയും, വായ്പ ബാക്കി നില്‍പ് ഇനത്തില്‍ 399.39 കോടി രൂപയും പ്രവര്‍ത്തന മൂലധനമായി 523.60 കോടി രൂപയുമുണ്ട്. കോസ്‌കോ വെഞ്ചെഴ്‌സ് എന്ന കമ്പനി, സഹകരണ വകുപ്പ് ജോയന്റ് രജിസ്ട്രാറുടെ അനുമതിയോടെ ആരംഭിച്ചതാണ്. ഏത് അന്വേഷണം നേരിടാനും തയ്യാറാണ്. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി പി.മുരളീധരന്‍ ഡയറക്ടര്‍ എ.സി.നിസാര്‍ ബാബുവും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *