ഒരു മാസത്തിനുള്ളില്‍ മൂന്നാമത്തെ ഭൂകമ്പം ഇന്ത്യക്കും മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍

ഒരു മാസത്തിനുള്ളില്‍ മൂന്നാമത്തെ ഭൂകമ്പം ഇന്ത്യക്കും മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍

നേപ്പാളില്‍ തുടരെയുള്ള ഭൂകമ്പത്തില്‍ ഇന്ത്യക്കും മുന്നറിയിപ്പ് നല്‍കി ഭൂകമ്പ ശാസ്ത്രജ്ഞര്‍. നേപ്പാളില്‍ 128 പേര്‍ മരിച്ച 6.4 തീവ്രത രേഖപ്പെടുത്തിയ വെള്ളിയാഴ്ചത്തെ ഭൂകമ്പം ഒരു മാസത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ ഭൂകമ്പമാണ്. നേപ്പാളിലെ ഭൂചലനം ഡല്‍ഹി-എന്‍സിആര്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലും പ്രതിഫലിച്ചു. നേപ്പാളിന്റെ മധ്യമേഖലാ പ്രദേശം ഭൂകമ്പ സജീവ കേന്ദ്രമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സജ്ജരായിരിക്കണമെന്നുമുള്ള മുന്നറിയിപ്പും ഭൂകമ്പ ശാസ്ത്രജ്ഞന്‍ നല്‍കുന്നു. നേപ്പാളിലെ ഡോട്ടി ജില്ലയ്ക്ക് സമീപമാണ് വെള്ളിയാഴ്ച ഭൂകമ്പം ഉണ്ടായത്.

കഴിഞ്ഞ വര്‍ഷം ഭൂകമ്പം ഉണ്ടായ അതേ പ്രദേശത്ത് ചുറ്റുമാണ് ഒക്ടോബര്‍ മൂന്നിനും തുടര്‍ച്ചയായ ഭൂകമ്പം ഉണ്ടായതെന്നും അജയ് പോള്‍ പറഞ്ഞു.

അതേസമയം ഹിമാലയന്‍ മേഖലയില്‍ ഏത് സമയവും വലിയ ഭൂകമ്പം ഉണ്ടാകാമെന്നും നിരവധി ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. ഭൂഗര്‍ഭപാളികളായ ഇന്ത്യന്‍ ടെക്റ്റോണിക് പ്ലേറ്റും യൂറേഷ്യന്‍ പ്ലേറ്റും തമ്മിലുള്ള കൂട്ടിയിടിക്ക് സാധ്യത കൂടുന്നുവെന്നും അതിന്റെ ഫലമായാണ് ഇത്തരം സഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതെന്നും
റിക്ടര്‍ സ്‌കെയിലില്‍ എട്ടിലധികം വരുന്ന ഒന്നോ അതിലധികമോ വലിയ ഭൂകമ്പങ്ങളിലൂടെ ഹിമാലയത്തിലെ സമ്മര്‍ദ്ദം പുറത്തുവരുമെന്നും വിദഗ്ധര്‍ പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *