തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. പതിനൊന്ന് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് മഴമുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്.
മലയോര മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലും കാറ്റോടും കൂടിയ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്ക് കിഴക്കന്‍ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കന്‍ കാറ്റിന്റെയും ,വടക്ക് കിഴക്കന്‍ കാറ്റിന്റെയും സ്വാധീനമാണ് സംസ്ഥാനത്ത് തുലാവര്‍ഷം സജീവമാകാന്‍ കാരണം.
കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. കേരള- തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.