ഐഫോണ്‍ 17 ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നു ആപ്പിള്‍

ഐഫോണ്‍ 17 ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നു ആപ്പിള്‍

ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന ഐഫോണുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു.അടുത്തവര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ ഐഫോണ്‍ 17 ഉല്പാദനം ആരംഭിക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍ എന്ന് ടിഎഫ് സെക്യൂരിറ്റീസ് ഇന്റര്‍നാഷണല്‍ അനലിസ്റ്റ് മിങ് ചി കുവോ. 2025 ല്‍ ആപ്പിള്‍ അവതരിപ്പിക്കാനിരിക്കുന്ന മോഡലാണ് ഐഫോണ്‍ 17.2024 രണ്ടാം പകുതിയോടെ അതിന്റെ ഭാഗമായുള്ള ന്യൂ പ്രൊഡക്റ്റ് ഇന്‍ട്രൊഡക്ഷന്‍ നടപടികള്‍ കമ്പനി ആരംഭിക്കും. സ്റ്റാന്‍ഡേര്‍ഡ് മോഡലായിരിക്കും ചൈനയ്ക്ക് പുറത്ത് നിര്‍മിക്കുക. 2025 പകുതിയോടെ ഈ ഫോണുകള്‍ ആഗോള വിപണിയിലെത്തും.
2024 ഓടുകൂടി ഐഫോണ്‍ ഉല്പാദനത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അന്തരം കുറയുമെന്നും കുവോ പറയുന്നു.

ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന ഐഫോണുകളില്‍ 80 ശതമാനവും കരാര്‍ കമ്പനിയായ ഫോക്സ്‌കോണ്‍ ആണ് നിര്‍മിക്കുന്നത്. ആഗോള തലത്തില്‍ വിറ്റഴിക്കുന്ന ഐഫോണുകളില്‍ 14 ശതമാനവും ഇന്ത്യയില്‍ നിര്‍മിക്കുന്നവയാണെന്നും 2024 ഓടു കൂടി ഇത് 25 ശതമാനം വരെ ഉയരാനിടയുണ്ടെന്നും കുവോ പറഞ്ഞു.ചൈനക്ക് പുറത്ത് നിര്‍മിക്കുന്ന ആദ്യ ഐഫോണ്‍ മോഡലായിയിരിക്കും ഐഫോണ്‍ 17 എന്നും അദ്ദേഹം പറയുന്നു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *