ആള്‍ കേരള സെവന്‍സ് ഫുട്‌ബോള്‍ ടീം മാനേജേഴ്‌സ് അസോസിയേഷന്‍ 35-ാം സംസ്ഥാന സമ്മേളനം 4ന്

ആള്‍ കേരള സെവന്‍സ് ഫുട്‌ബോള്‍ ടീം മാനേജേഴ്‌സ് അസോസിയേഷന്‍ 35-ാം സംസ്ഥാന സമ്മേളനം 4ന്

കോഴിക്കോട്: ആള്‍ കേരള സെവന്‍സ് ഫുട്‌ബോള്‍ ടീം മാനേജേഴ്‌സ് അസോസിയേഷന്‍ 35-ാം സംസ്ഥാന സമ്മേളനം 4ന് ശനിയാഴ്ച കാലത്ത് 10 മണിക്ക് കൃഷ്ണകുമാര്‍ നഗര്‍(ബെയ്‌സ്) പാരമൗണ്ട് ടവറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ ഇന്ത്യന്‍ താരം അനസ് എടത്തൊടിക ഉദ്ഘാടനം നിര്‍വ്വഹിക്കും.
മുന്‍ സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റന്‍ ആസിഫ് സഹീര്‍ മുഖ്യാതിഥിയാവും. ബ്ലാക്ക് ആന്റ് വൈറ്റ് മുന്‍ മാനേജര്‍ ആര്‍.വിനയന്‍, സീനിയര്‍ മെമ്പര്‍ കെ.ടി.അഹമ്മദ്കുട്ടി പഴയകാല സെവന്‍സ് ഫുട്‌ബോള്‍ താരങ്ങളായ അഷ്‌റഫ്, ചന്ദ്രന്‍(ബ്ലാക്ക് ആന്റ് വൈറ്റ്), മോഹനന്‍(കെ.ആര്‍.എസ്) എന്നിവരെ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് എ.എം.ഹബീബുള്ള, ജന.സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് ബാവ, ട്രഷറര്‍ എസ്.എം.അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *