പലസ്തീന്‍- രാപ്പകല്‍ ഐക്യദാര്‍ഢ്യ സംഗമം 4ന്

പലസ്തീന്‍- രാപ്പകല്‍ ഐക്യദാര്‍ഢ്യ സംഗമം 4ന്

കോഴിക്കോട്: പലസ്തീന് ഐക്യദാര്‍ഢ്യവുമായി ഐഎന്‍എല്‍(വഹാബ് വിഭാഗം) സംഘടിപ്പിക്കുന്ന പലസ്തീന്‍ രാപ്പകല്‍ ഐക്യദാര്‍ഢ്യ സംഗമം 4ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ഗാസ സ്‌ക്വയറില്‍ (മുതലക്കുളം) സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കെ.പി.ഇസ്മയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന സമീപനമാണ് നരേന്ദ്രമോദി പുന്തുടരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.കെ.അബ്ദുല്‍ അസീസ്, സയ്യിദ് സാലിഹ് തങ്ങള്‍, ഒ.പി.ഐ കോയ, ഷര്‍മ്മത് ഖാന്‍ എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *