കോഴിക്കോട്: തപസ്യ കലാ സാഹിത്യ വേദി ഏര്‍പ്പെടുത്തിയ 13-ാമത് സഞ്ജയന് പുരസ്കാരം പി.ആര്.നാഥന്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് സമ്മാനം. നവംബര്‍ 4ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് കെ.പി.കേശവമേനോന് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സംസ്കാര്‍ ഭാരതി അഖില ദേശീയ സംഘടനാ സെക്രട്ടറി അഭിജിത്ത് ഗോഖലെയാണ് പുരസ്കാരം സമ്മാനിക്കും. പി.ബാലകൃഷ്ണന്, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്, യു.പി.സന്തോഷ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ.പി.ജി.ഹരിദാസ് അധ്യക്ഷത വഹിക്കും.യു.കെ.കുമാരന് അനുഗ്രഹ പ്രഭാഷണം നടത്തും.
തപസ്യ സംസ്ഥാന ജന.സെക്രട്ടറി കെ.ടി.രാമചന്ദ്രന്, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്, പി.ബാലകൃഷ്ണന്, യു.പി.സന്തോഷ്, വത്സന് നെല്ലിക്കോട്, അനില്‍ പൂനൂര്, ഗോപി കൂടല്ലൂര്‍ ആശംസകള്‍ നേരും.
വാര്‍ത്താസമ്മേളനത്തില്‍ പി.ബാലകൃഷ്ണന്,യു.പി.സന്തോഷ്, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്, അനൂപ് കുന്നത്ത്, വത്സന് നെല്ലിക്കോട്, അനില്‍ പൂനൂര് പങ്കെടുത്തു.