കെ.പി.ഉമ്മര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു

കെ.പി.ഉമ്മര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു

കണ്ണൂര്‍: മലയാള ചലച്ചിത്ര സൗഹൃദവേദിയും എയറോസിസ് കോളേജും സംയുക്തമായി നടത്തിയ ചലച്ചിത്രനടന്‍ കെ.പി.ഉമ്മര്‍ പുരസ്‌കാര സമര്‍പ്പണം മേയര്‍ അഡ്വക്കറ്റ് ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്തു. എയറോസിസ് കോളേജ് എം.ഡി. ഡോക്ടര്‍ ഷാഹുല്‍ഹമീദ് അധ്യക്ഷത വഹിച്ചു. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ടി.കെ.രമേഷ്‌കുമാര്‍, സംഘാടകസമിതി ഭാരവാഹികളായ റഹിം പൂവാട്ടുപറമ്പ്, പി.പി.സക്കറിയ, എം.ടി.പ്രകാശന്‍, സനീഷ് ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.

നടന്മാരായ സിബി തോമസ്, പി.പി.കുഞ്ഞികൃഷ്ണന്‍, മനോജ്, സംവിധായകന്‍ ഷെരീഫ് ഈസ, നോവലിസ്റ്റുകളായ ബേപ്പൂര്‍ മുരളീധര പണിക്കര്‍, പ്രൊഫസര്‍ കെ.പി.മാത്യു, ഡോക്ടര്‍ ശശികല പണിക്കര്‍, തമ്പാന്‍ മേലാചാരി, ഗാനരചയിതാവ് ടി.പി.രഞ്ജിത്ത് പത്മനാഭന്‍, സംഗീതസംവിധായകന്‍ പ്രിയേഷ് പേരാവൂര്‍, മാതൃഭൂമി ന്യൂസ് ടിവി ന്യൂസ് എഡിറ്റര്‍ ഡോക്ടര്‍ ജി.പ്രസാദ്കുമാര്‍, മലയാള മനോരമ റിപ്പോര്‍ട്ടര്‍ ദീപ്തി പെല്ലിശേരി, ചന്ദ്രിക റിപ്പോര്‍ട്ടര്‍ ഫൈസല്‍ മാടായി, കേരളവിഷന്‍ റിപ്പോര്‍ട്ടര്‍ റിയാസ് കെ.എം.ആര്‍., കണ്ണൂര്‍ മീഡിയ എഡിറ്റര്‍ ശിവദാസന്‍ കരിപ്പാല്‍, കണ്ണൂര്‍വിഷന്‍ ന്യൂസ് റീഡര്‍ കൃഷ്‌ണേന്ദു എം ഭാസ്‌കരന്‍, വീഡിയോ ആല്‍ബം സംവിധായകന്‍ ഗിരീഷ് പെരുവയല്‍, ഷോര്‍ട്ട് ഫിലിം സംവിധായകന്‍ ജലീല്‍ ബാദുഷ, കണ്ണൂര്‍ കോര്‍പ്പറേഷന്‍ എന്നിവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *