2034 ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍

2034 ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍

റിയാദ്: 2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. അടുത്ത വര്‍ഷമാണ് ഔദ്യോഗിക പ്രഖ്യാപനം നടക്കുക. ഫിഫയുടെ 2034 ലോകകപ്പിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. സൗദിയും ആസ്ത്രേലിയയുമാണ് വേദിയൊരുക്കാന്‍ രംഗത്തുണ്ടായിരുന്നത്. ഇതില്‍ ആസ്ത്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് വഴി തെളിഞ്ഞത്. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് കൂടിയായ ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫി സമര്‍പ്പിച്ച സൗദിയുടെ അപേക്ഷക്ക് എഎഫ്സിയിലെ എല്ലാ രാജ്യങ്ങളുടെയും പിന്തുണ നല്‍കി.സൗദിയിലെ വേദികള്‍ പ്രഖ്യാപിച്ചിട്ടില്ല. ഏഴ് പുതിയ സ്റ്റേഡിയങ്ങള്‍ സൗദി ഒരുക്കുന്നുണ്ട്. ഈ വര്‍ഷത്തെ ഫിഫ ക്ലബ്ബ് വേള്‍ഡ്കപ്പും സൗദിയിലാണ് നടക്കുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *