കോഴിക്കോട്: സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായിരുന്ന കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാരുടെ (ചെറിയ എ.പി ഉസ്താദ്) ഒന്നാം ആണ്ട് നവംബര്‍ 2, 3, 4 തീയതികളില്‍ അദ്ദേഹത്തിന്റെ ജന്മദേശമായ കൊടുവള്ളി കരുവന്‍പൊയിലില്‍ വെച്ച് നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു.
മൂന്ന് ദിനങ്ങളിലായി സയ്യിദന്മാരുടെയും പണ്ഡിതരുടെയും നേതൃത്വത്തിലാണ് ആണ്ട് അനുസ്മരണം നടക്കുന്നതെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടന ദിവസമായ രണ്ടാം തിയ്യതി വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനവും കര്‍ഷകരെ ആദരിക്കലും നടക്കും. സൗജന്യ തെങ്ങിന്‍തൈ വിതരണവും കാര്‍ഷിക കിറ്റ് വിതരണവും നടക്കും. പരിപാടിയില്‍ പി.ടി.എ റഹീം എം എല്‍ എ കൊടുവള്ളി മുന്‍സിപ്പല്‍ ചെയര്മാന് വെള്ളറ അബ്ദു സി.ഐ പ്രജീഷ് കെ കൃഷി ഓഫീസര്‍ ദിലീപ് കുമാര്‍.പി, മത സാമൂഹിക സാംസ്കാരിക നേതാക്കന്മാര് പങ്കെടുക്കും
സമാപന ദിവസമായ ശനിയാഴ്ച്ച സമസ്ത പ്രസിഡന്റ് സുലൈമാന്‍ മുസ്ലിയാര്, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി, സയ്യിദ് അലി ബാഫഖി തങ്ങള്‍, സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്, സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്, പേരോട് അബ്ദുറഹിമാന് സഖാഫി, മുശാവറ അംഗങ്ങളായ കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി, എ.പി അന്‍വര്‍ സ്വാദിഖ് സഖാഫി തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, ടി.കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, എ.കെ.സി മുഹമ്മദ് ഫൈസി, എ.പി അന്‍വര്‍ സ്വാദിഖ് സഖാഫി, ടി.പി ഉസൈന്‍ ഹാജി, അഫ്സല് പി.കെ. പി.പി സുബൈര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.