തിരുവനന്തപുരം: ഹെവി വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ നാളെ മുതല്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കി ഗതാഗത വകുപ്പ്. ബസ്സിനകത്ത് ക്യാമറയും സീറ്റ് ബെല്‍റ്റും സ്ഥാപിക്കുന്നത് ജീവനക്കാര്‍ക്ക് നല്ലതാണ്. ഇത് നിര്‍ബന്ധവുമാണ്. വഴിയില്‍ തടഞ്ഞ് നിര്‍ത്തി പരിശോധന ഉണ്ടാകില്ലെന്നെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നാളെ മുതല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും വേണമെന്ന നേരത്തേയുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ബസ് പണിമുടക്ക് ഭാഗികമാണ്. യാത്രക്ലേശം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തുന്നു. പണിമുടക്ക് അനവസരത്തിലാണ്. സ്വകാര്യ ബസ്സുടമകളുടെ ആവശ്യം അനാവശ്യമെന്ന് പറയുന്നില്ല. അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത് ശബരിമല സീസണിലാണ്. ശബരിമല സീസണില്‍ ബസുടമകള്‍ സമ്മര്‍ദതന്ത്രം പ്രയോഗിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികളുടെ കണ്സഷന് ചാര്‍ജിന്റെ കാര്യത്തില്‍ പഠനം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.