സി ബി എസ് ഇ കോഴിക്കോട് ജില്ലാ കലോത്സവം നവംബര്‍ 1, 2ന്

സി ബി എസ് ഇ കോഴിക്കോട് ജില്ലാ കലോത്സവം നവംബര്‍ 1, 2ന്

കോഴിക്കോട്: സി ബി എസ് ഇ കോഴിക്കോട് ജില്ലാ കലോത്സവം നവംബര്‍ 1, 2 തിയതികളില്‍ ചെത്ത് കടവ് കെ.പി.ചോയി മെമ്മോറിയല്‍ ശ്രീനാരായണ വിദ്യാലയത്തില്‍ നടക്കും.ഒന്നാം തിയതി കാലത്ത് 9 മണിക്ക് എം.കെ.രാഘവന്‍ എം.പി ഉദ്ഘാടനം നിര്‍വ്വഹിക്കും. രണ്ടാം തിയതി വൈകിട്ട് 7 മണിക്ക് മാതൃഭൂമി ചെയര്‍മാന്‍ പി.വി.ചന്ദ്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 58 സ്‌കൂളുകളിലെ 3500 വിദ്യാര്‍ത്ഥികള്‍ അഞ്ച് വിഭാഗങ്ങളിലായി 150ഓളം ഇനങ്ങളിലാണ് മത്സരിക്കുന്നത്. ജില്ലാ മത്സരങ്ങളില്‍ വിജയിക്കുന്ന ഒന്നും,രണ്ടും സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 24 മുതല്‍ കാലടി ശ്രീ ശാരദ വിദ്യാലയത്തില്‍ നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാമെന്ന് മലബാര്‍ സഹോദയ പ്രസിഡണ്ട് മോനി യോഹന്നാനും, വൈസ് പ്രസിഡണ്ട് ഹാഫിസ്.കെ.എച്ചും, ട്രഷറര്‍ ടി.എം.സഫിയയും വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *