യുഎഇയിലേക്കുള്ള പ്രവാസികളുടെ ശ്രദ്ധക്ക്! നിരോധിത വസ്തുക്കള്‍ ബാഗേജില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക

യുഎഇയിലേക്കുള്ള പ്രവാസികളുടെ ശ്രദ്ധക്ക്! നിരോധിത വസ്തുക്കള്‍ ബാഗേജില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക

അബുദാബി: വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി ഇന്ത്യക്കാരാണ് യുഎഇയിലേക്ക് യാത്ര ചെയ്യുന്നത്. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പലരും യുഎഇയില്‍ നിരോധനം ഏര്‍പ്പെടുത്തിയ സാധനങ്ങള്‍ കൊണ്ടുപോകുകയും, മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ ബാഗേജ് നിരസിക്കുന്നത് വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ചെക്ക് ഇന്‍ ബാഗേജില്‍ കൊണ്ടുവരാന്‍ പാടില്ലാത്ത സാധനങ്ങളുടെ പട്ടിക ഉദ്യാഗസ്ഥര്‍ പുറത്തുവിട്ടു. ഉത്സവ സീസണ്‍ വരുന്നതിനാല്‍ സന്ദര്‍ശകരുടെ വരവ് വര്‍ധിക്കുമെന്നത്കൂടി പരിഗണിച്ചാണ് ഈ നടപടി.

ഉണങ്ങിയ തേങ്ങ (കൊപ്ര), പടക്കം, തീപ്പെട്ടി, പെയിന്റ്, കര്‍പ്പൂരം, നെയ്യ്, അച്ചാറുകള്‍, മറ്റ് എണ്ണമയമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയാണ് നിരോധിത വസ്തുക്കളില്‍ ചിലതെന്ന് മുംബൈ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. ഇ-സിഗരറ്റുകള്‍, ലൈറ്ററുകള്‍, പവര്‍ ബാങ്കുകള്‍, സ്്രേപ ബോട്ടിലുകള്‍ എന്നിവയും സ്ഫോടനത്തിന് സാധ്യതയുള്ളതിനാല്‍ അപകടങ്ങളുടെ തീവ്രത ഉയര്‍ത്തുന്നു.അതിനാല്‍ ഈ വക സാധനങ്ങളെല്ലാം നിരോധിത വസ്തുക്കളില്‍ പെടുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *