ഇനി മറ്റ് ആപ്പുകളുടെ സഹായമില്ലാതെ ഇന്‍സ്റ്റഗ്രാം റീല്‍സ് ഡൗണ്‍ലോഡ് ചെയ്യാം

ഇനി മറ്റ് ആപ്പുകളുടെ സഹായമില്ലാതെ ഇന്‍സ്റ്റഗ്രാം റീല്‍സ് ഡൗണ്‍ലോഡ് ചെയ്യാം

ഇന്‍സ്റ്റഗ്രാമില്‍ മണിക്കൂറുകളോളം ചെലവഴിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. റീല്‍സ് കാണാമായി മാത്രം ഇന്‍സ്റ്റഗ്രാം ഓപ്പണ്‍ ചെയ്യുന്ന നിരവധി ആളുകളുണ്ട്. ഇഷ്ടപ്പെട്ട റീല്‍സ് ഫോണിലേക്ക് ഡൌണ്‍ലോഡ് ചെയ്ത് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കി ഇടാനോ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കാനോ താല്പര്യമുള്ള ആളുകളും ഉണ്ടായിരിക്കും. എന്നാല്‍ ഇതിനായി ഇനി തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട.

ഇന്‍സ്റ്റഗ്രാം റീല്‍സ് ഇന്‍സ്റ്റഗ്രാമില്‍ ഉള്ള ആളുകള്‍ക്ക് അയക്കാന്‍ ഡയറക്റ്റ് മെസേജോ ലിങ്ക് കോപ്പി ചെയ്ത് അയക്കുകയോ ചെയ്യാം. എന്നാല്‍ ഇന്‍സ്റ്റഗ്രാം ആക്കൌണ്ട് ഇല്ലാത്ത ആളുകള്‍ക്ക് അയക്കാന്‍ വീഡിയോ ഡൌണ്‍ലോഡ് ചെയ്യുക തന്നെ വേണം. ഇന്‍സ്റ്റഗ്രാമിലെ സേവ് ഓപ്ഷനിലൂടെ നമ്മള്‍ സേവ് ചെയ്യുന്ന വീഡിയോകള്‍ ആപ്പില്‍ കയറി പിന്നീട് കാണാന്‍ സാധിക്കുന്ന തരത്തില്‍ ബുക്ക്മാര്‍ക്ക് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. നേരിട്ട് വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള സൌകര്യം ഇന്‍സ്റ്റഗ്രാം നല്‍കുന്നില്ല.

ഇന്‍സ്റ്റഗ്രാം റീല്‍സ് നമ്മുടെ സ്റ്റോറി ഓപ്ഷനിലേക്ക് മാറ്റി അതില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുക എന്നതാണ് ഫോണിലേക്ക് വീഡിയോ മാറ്റാനുള്ള വഴി. തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ എളുപ്പത്തില്‍ റീല്‍ഡ് ഡൌണ്‍ലോഡ് ചെയ്യാനുള്ള സൌകര്യം നല്‍കുന്നുണ്ട് എങ്കിലും ഈ ആപ്പുകള്‍ സുരക്ഷിതമല്ല. നമ്മുടെ ഫോണിലെ ഡാറ്റയിലേക്ക് ആക്‌സസ് നേടാന്‍ ഈ ആപ്പുകള്‍ക്ക് സാധിക്കും. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം റീല്‍സ് ആപ്പിലെ തന്നെ സ്റ്റോറീസ് ഫീച്ചറിലേക്ക് മാറ്റി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.

റീല്‍സ് ഡൌണ്‍ലോഡ് ചെയ്യുന്നതെങ്ങനെ

ഇന്‍സ്റ്റാഗ്രാം തുറന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള റീല്‍സ് തിരഞ്ഞെടുക്കുക
സ്‌ക്രീനിന്റെ ഇടതുവശത്തുള്ള ‘ഷെയര്‍’ ഐക്കണില്‍ ടാപ്പുചെയ്യുക.
ഷെയര്‍ മെനു ഓപ്പണ്‍ ആയി വരും
മെനുവിന്റെ താഴേക്ക് സ്‌ക്രോള്‍ ചെയ്ത് ‘ആഡ് ടു സ്റ്റോറി’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
നിങ്ങളുടെ സ്റ്റോറിയുടെ ലേഔട്ടിന് അനുയോജ്യമായ രീതിയില്‍ റീലുകള്‍ ക്രമീകരിക്കുക.
സ്‌ക്രീനിന്റെ മുകളില്‍ വലത് വശത്തുള്ള ‘ത്രീഡോട്ട്’ ബട്ടണില്‍ ടാപ്പുചെയ്യുക.
‘സേവ്’ ഓപ്ഷന്‍തിരഞ്ഞെടുക്കുക.
ഓഡിയോയ്‌ക്കൊപ്പം തന്നെ നിങ്ങളുടെ റീല്‍സ് ഫോണിന്റെ സ്റ്റോറേജില്‍ സേവ് ചെയ്തിട്ടുണ്ടാകും.
സേവ് ചെയ്ത റീല്‍സ് കാണാനായി ഫോട്ടോ ആപ്പ്, ഗാലറി ആപ്പ് എന്നിവയില്‍ കയറി നോക്കുക

Share

Leave a Reply

Your email address will not be published. Required fields are marked *