വൈദ്യുതിയില്ല,ഇന്ധനം ഉടന്‍ തീരും; ആശുപത്രികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍; ഗാസയില്‍ മരണം 6500 കടന്നു

വൈദ്യുതിയില്ല,ഇന്ധനം ഉടന്‍ തീരും; ആശുപത്രികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍; ഗാസയില്‍ മരണം 6500 കടന്നു

ഗാസസിറ്റി: ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗാസയില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം നിലക്കുന്നു.

വൈദ്യുതി ലഭ്യത കുറഞ്ഞതാണ് ആശുപത്രി പ്രവര്‍ത്തനം നിലക്കാന്‍ കാരണം. ഗാസയിലെ 2.3 മില്ല്യണ്‍ ജനങ്ങളാണ് വെളളവും ഭക്ഷണവും മരുന്നും ലഭ്യാമാകാതെ വലയുന്നത്. ഗാസയിലെ മരണ സംഖ്യ 6500 കടന്നു. ഗാസയില്‍ കരയുദ്ധത്തിന് ഇസ്രയേല്‍ സൈന്യം സജ്ജമെന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അന്തിമ തീരുമാനം യുദ്ധകാല മന്ത്രിസഭയുടേത് ആണ്. വാര്‍ കാബിനറ്റ് തീരുമാനം ഉടനെന്നും നെതന്യാഹു അറിയിച്ചു.

യുഎന്‍ ജനറല്‍ സെക്രട്ടറി ആന്റണിയോ ഗുട്ടെറസിന്റെ പ്രസ്താവനയില്‍ ഇസ്രയേലില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. യുഎന്‍ പ്രതിനിധികള്‍ക്ക് വിസ നിഷേധിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് 19 ദിവസം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ ഗാസയില്‍ 700 ല്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്.

Share

Leave a Reply

Your email address will not be published. Required fields are marked *