മികച്ച ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് പ്രമുഖ സോഷ്യല്‍ മീഡിയ ആപ്പായ വാട്‌സ്ആപ്പ്. വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ച വണ്‍വേ ബ്രോഡ്കാസ്റ്റ് സംവിധാനമാണ് ചാനല്‍. വ്യക്തികളുടെയും സംഘടനകളുടെയും അപ്ഡേറ്റുകള്‍ പങ്കുവെയ്ക്കുന്നതിനുള്ള മാധ്യമം എന്ന നിലയിലാണ് ചാനലിനെ കാണുന്നത്.
ചാനല്‍ ഫീച്ചര്‍ കൂടുതല്‍ ആകര്‍ഷണമാക്കാന്‍ പുതിയ അപ്ഡേറ്റുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. ചാനല്‍ അഡ്മിന്‍മാര്‍ക്ക് വേണ്ടിയാണ് പുതിയ അപ്ഡേറ്റുകള്‍ വരുന്നത്. ചാനലില്‍ വോയ്സ് മെസേജുകളും സ്റ്റിക്കറുകളും പങ്കുവെയ്ക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍.
നിലവില്‍ ചാനലില്‍ ടെക്സ്റ്റ് മെസേജുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ ജിഫുകള്‍ എന്നിവ മാത്രമാണ് പങ്കുവെയ്ക്കാന്‍ സാധിക്കുക. ആശയവിനിമയം കൂടുതല്‍ ഫലപ്രദമാക്കാനാണ് പുതിയ അപ്ഡേറ്റുകള്‍ വരുന്നത്.