രേവതി പട്ടത്താനം 27ന്

രേവതി പട്ടത്താനം 27ന്

കോഴിക്കോട്: രേവതി പട്ടത്താനം 27ന് വെള്ളിയാഴ്ച ആഘോഷിക്കുമെന്ന് കണ്‍വീനര്‍ അഡ്വ.ഗോവിന്ദ് ചന്ദ്രശേഖറും ചെയര്‍മാന്‍ ടി.എം.ബാലകൃഷ്ണ ഏറാടിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാലത്ത് 9.55ന് സുരേഷ് ഗോപി ഉദ്ഘാടനം നിര്‍വ്വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും. മനോരമ തമ്പുരാട്ടി പുരസ്‌കാരം ഡോ.ജോര്‍ജ്ജ് ഓണക്കൂറിനും, ആസ്ഥാന മേളപ്രമാണി പുരസ്‌കാരം തിരുവല്ല രാധാകൃഷ്ണനും സമ്മാനിക്കും. സമാപന സമ്മേളനത്തില്‍ എം.കെ.രാഘവന്‍ എം.പി മുഖ്യാതിഥിയാവും. മികച്ച കവിതാ സമാഹാരത്തിനുള്ള കൃഷ്ണ ഗീതി പുരസ്‌കാരം എന്‍.എസ് സുമേഷ് കൃഷ്ണനും, മികച്ച കൃഷ്ണനാട്ട കലാകാരനുള്ള പുരസ്‌കാരം എം.വി.വാസുദേവന്‍ നമ്പൂതിരിക്കും സമര്‍പ്പിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ടി.ആര്‍.രാമവര്‍മ്മ, ബി.മനോജ് കുമാര്‍, പി.കെ.പ്രദീപ് കുമാറും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *