ബച്ചനും രജിനികാന്തും വീണ്ടും ഒന്നിക്കുന്നു തലൈവര്‍ 170 ല്‍

ബച്ചനും രജിനികാന്തും വീണ്ടും ഒന്നിക്കുന്നു തലൈവര്‍ 170 ല്‍

ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന തലൈവര്‍ 170 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബച്ചനും രജിനികാന്തും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് മുംബൈയില്‍ ആരംഭിച്ചു. തിരുവനന്തപുരത്തെയും തിരുനെല്‍വേലിയിലെയും ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷമാണ് മുംബൈയില്‍ രണ്ട്‌പേരുടെയും ഒന്നിച്ചുള്ള ഷെഡ്യൂള്‍ ഷൂട്ട് ചെയ്യുന്നത്.
തലൈവര്‍ 170 ല്‍ രജിനികാന്ത് പോലീസ് വേഷത്തിലാണ് എത്തുന്നത്. നിര്‍ണ്ണായക കഥാപാത്രത്തെയാണ് ബച്ചന്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.33 വര്‍ഷത്തിനുശേഷമാണ് രജിനികാന്തും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്നത്.
രജിനികാന്തിനൊപ്പം ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, മഞ്ജു വാര്യര്‍, റിതിക സിങ്, ദുഷാര വിജയന്‍, രക്ഷന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *