ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സൗദി  രാജകുമാരനും കൂടിക്കാഴ്ച്ച നടത്തിറൊണാള്‍ഡോയും സൗദി രാജകുമാരനും കൂടിക്കാഴ്ച്ച നടത്തി

ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സൗദി രാജകുമാരനും കൂടിക്കാഴ്ച്ച നടത്തിറൊണാള്‍ഡോയും സൗദി രാജകുമാരനും കൂടിക്കാഴ്ച്ച നടത്തി

അല്‍ നസര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ കൂടികാഴ്ച്ച നടത്തി. 2024 മുതല്‍ സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ എല്ലാവര്‍ഷവും കായിക ലോകകപ്പ് സംഘടിപ്പിക്കുമെന്ന് സൗദി കിരീടാവകാശി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് റൊണാള്‍ഡോ പുതിയ ലോകകപ്പ് ഈവന്റിനെകുറിച്ച് ചര്‍ച്ച ചെയ്യാന്‍  മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തിയത്.
എം.ബി.എസിന്റെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമാണ് പുതിയ ഇവന്റ് ആരംഭിക്കുന്നത്. എസ്‌പോര്‍ട്‌സ് ലോകകപ്പ് ചാമ്പ്യനാകാന്‍ ക്ലബ്ബുകള്‍ വിവിധ വിഭാഗങ്ങളില്‍ മത്സരിക്കണമെന്നും ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് റെക്കോഡ് സമ്മാനത്തുകയായിരിക്കും ലഭിക്കുകയെന്നും സുല്‍ത്താന്‍ വ്യക്തമാക്കി.പ്രധാനമായും എണ്ണ ഉല്‍പ്പന്നങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൗദിയുടെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും വിനോദസഞ്ചാരത്തിന് ഒരു പുതിയ മുന്നേറ്റം നല്‍കാനുമാണ് എം.ബി.എസിന്റെ വിഷന്‍ 2030 പദ്ധതിയിലൂടെ ആഗ്രഹിക്കുന്നതെന്ന് മുഹമ്മദ് സല്‍മാന്‍ പറഞ്ഞു.

സൗദി രാജകുമാരനെ കാണാനും പുതിയ പ്രൊജക്റ്റിന്റെ പാനലിന്റെ ഭാഗമാകാനും കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കുറിച്ചു.
ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും കഴിഞ്ഞ ഡിസംബറിലാണ് റൊണാള്‍ഡോ അല്‍ നസറിലെത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *