ജ്യോതിഷം ലോകത്തിന്റെ ജീവനാഡി ബേപ്പൂര്‍ ടി കെ മുരളീധര പണിക്കര്‍

ജ്യോതിഷം ലോകത്തിന്റെ ജീവനാഡി ബേപ്പൂര്‍ ടി കെ മുരളീധര പണിക്കര്‍

കോഴിക്കോട് :ജ്യോതിഷം ലോകത്തിന്റെ ജീവനാഡിയെന്ന് പ്രമുഖ ജ്യോതിഷ പണ്ഡിതനും എഴുത്തുകാരനുമായ ബേപ്പൂര്‍ ടി കെ മുരളീധര പണിക്കര്‍.
പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും ജ്യോതിഷ സഭയുടെയും സംയുക്താഭിമുഖ്യത്തില്‍ ജ്യോതിശാസ്ത്ര ദിനാചരണവും വാര്‍ഷിക സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ മനുഷ്യര്‍ പ്രകൃതിയെ അറിയാനുള്ള താല്പര്യം കൊണ്ടും കര്‍ഷികാവശ്യങ്ങള്‍ക്കുമായി നിശാകാശ പ്രതിഭാസങ്ങളെ നിരീക്ഷിച്ചു അതില്‍ നിന്നാണ് ജ്യോതിശാസ്ത്രത്തിന്റെ തുടക്കം. കാലഗണനയിലെ നാള്‍വഴികളില്‍ പതിയിരിക്കുന്ന ചുഴികളും ആനന്ദ വഴികളും മുന്‍കുട്ടി ചൂണ്ടി കാണിക്കുകയാണ് ജ്യോതിഷ ധര്‍മ്മമെന്നും പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.

എം.പി.വിജീഷ് പണിക്കര്‍ അദ്ധ്യക്ഷം വഹിച്ചു. മൂലയില്‍ മനോജ് പണിക്കര്‍, ഇ.എം.രാജാമണി, വിനോദ് കുമാര്‍ മാടത്തിങ്കല്‍, കമല ആര്‍ പണിക്കര്‍, ടി.കെ.വിദ്യാധരന്‍ എന്നിവര്‍ പ്രസംഗിച്ചു തുടര്‍ന്ന് നടന്ന സെമിനാറില്‍ വിവാഹ പൊരുത്ത- അവലോകന വിഷയം ആസ്പദമാക്കി വല്‍സരാജ് പണിക്കര്‍ തിക്കോടി പ്രഭാഷണം നടത്തി.
ജ്യോതിഷ രംഗത്തെ പ്രമുഖരായ അനില്‍ പണിക്കര്‍, ചെലവൂര്‍ ഹരിദാസ് പണിക്കര്‍, പ്രജേഷ് പണിക്കര്‍ പൊറ്റമ്മല്‍ എന്നിവര്‍ സംസാരിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *