കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജര്‍മ്മനിയിലേക്കും ഓസ്ട്രിയയിലേക്കും നഴ്സുമാര്‍ക്ക് സൗജന്യ നിയമനം. ജര്‍മ്മനിയില്‍ നഴ്സുമാരുടെ 500 ഒഴിവുകളാണുള്ളത്. നഴ്സിങ്ങില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ശമ്പളം പ്രതിമാസം 2400 യൂറോ മുതല്‍ 4000 യുറോ വരെയായിരിക്കുമെന്ന് ഒഡെപെക്ക് അറിയിച്ചു.
തെരഞ്ഞെടുക്കുന്നവര്‍ക്ക് സൗജന്യമായി ജര്‍മ്മന്‍ ഭാഷ A1 മുതല്‍ B2 വരെ പരിശീലനം നല്‍കും. കൂടാതെ B1/B2 പരിശീലന കാലത്ത് പ്രതിമാസ സ്റ്റൈപെന്‍ഡും നല്‍കും. ആകര്‍ഷകമായ ശമ്പളവും, വിസയും, എയര്‍ ടിക്കറ്റും സൗജന്യമായിരിക്കും. ജര്‍മ്മന്‍ ഭാഷയില്‍ B1/B2 അംഗീകൃത പരീക്ഷ പാസായവര്‍ക്കും അപേക്ഷിക്കാം. നവംബറില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ ഒക്ടോബര്‍ 28നു മുന്‍പ് [email protected] ലേക്ക് ഇമെയില്‍ ചെയ്യുക.
ഓസ്ട്രിയയിലേക്ക് നഴ്സുമാരുടെ 50 ഒഴിവുകളാണുള്ളത്. നഴ്സിങ്ങില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. ശമ്പളം പ്രതിമാസം 2600 യൂറോ മുതല്‍ 4000 യൂറോ വരെ. വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യമായി ജര്‍മ്മന്‍ ഭാഷ A1 മുതല്‍ B2 വരെ പരിശീലനം നല്‍കും. ജര്‍മ്മന്‍ ഭാഷയില്‍ B1/B2 അംഗീകൃത പരീക്ഷ പാസായവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ ഒക്ടോബര്‍ 26ന് മുന്‍പ് [email protected] എന്ന മെയിലിലേക്ക് അയയ്ക്കണം.
വിവരങ്ങള്‍ക്ക് www.odepec.kerala.gov.inവെബ് സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാം എന്ന് അധികൃതര്‍ അറിയിച്ചു. 04712329440/41/42/43/44/45, 77364 96574.