ജിമ്മില്‍ പോയി ശരീരം വര്‍ക്ക്ഔട്ട് ചെയ്ത് സുഗമമായി ജീവിക്കുന്നവര്‍ നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ച് വരികയാണ്. എന്നാല്‍ ജിമ്മില്‍ ചേരുന്നതിന് മുന്‍പ് നമുക്ക് ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
രക്ത സമ്മര്‍ദ്ദം പരിശോധിക്കുക, ഹൈപര്‍ ടെന്‍ഷന്‍ ഉണ്ടെങ്കില്‍ അതിനനുസരിച്ച വ്യായാമമാണ് ചെയ്യേണ്ടത്. പ്രമേഹവും പരിശോധിക്കുന്നത് നല്ലതാണ്. പ്രമേഹമുണ്ടെങ്കില്‍ ഭക്ഷണ ക്രമീകരണം ആവശ്യമാണ്. അതിനനുസരിച്ച വ്യയാമമാണ് ഉത്തമം.
ഹൃദ്രോഗം ഉണ്ടെങ്കില്‍ കഠിനമായ വ്യായാമങ്ങള്‍ രോഗം മൂര്‍ച്ഛിക്കാനിടയാക്കും. ഹൃദയത്തിന്റെ ആരോഗ്യ പരിശോധന നിര്‍ബന്ധമായും നടത്തിയിരിക്കണം.
ഇത്തരം പരിശോധനകളുടെ കൂടെ കൊളസ്‌ട്രോളും, രക്തത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം, ഹീമോഗ്ലോബിന്‍ അളവ്, വെളുത്ത രക്താണുക്കളുടെ അളവും പരിശോധിക്കേണ്ടതുണ്ട്. കഠിന വ്യായാമം വൃക്കകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാല്‍ കിഡ്‌നി ഫങ്ഷണല്‍ ടെസ്റ്റും നടത്തുക. തൈറോയ്ഡ് ഫങ്ഷന്‍, പള്‍മണറി ഫങ്ഷന്‍ എന്നീ ടെസ്റ്റുകളും ആവശ്യമുണ്ടെങ്കില്‍ ചെയ്യാവുന്നതാണ്.
ജിമ്മില്‍ പോകുന്നതിന് മുമ്പ് ഇത്തരം പ്രാഥമിക ടെസ്റ്റുകള്‍ നടത്തുന്നത് നല്ലതാണ്. പലപ്പോഴും ശ്രദ്ധയില്ലാത്ത കഠിനമായ വര്‍ക്ക്ഔട്ട് ജീവനപഹരിക്കാന്‍ കാരണമാകും. ഓരോ വ്യക്തിയുടെയും ശരീരത്തിനനുയോജ്യമായ രീതിയല്‍ വര്‍ക്ക്ഔട്ട് ചെയ്യാം.