9 മിനിറ്റ് 51 സെക്കന്‍ഡ്; ഗഗന്‍യാന്‍ പദ്ധതിയുടെ ആദ്യപരീക്ഷണ വിക്ഷേപണം വിജയിച്ചു

9 മിനിറ്റ് 51 സെക്കന്‍ഡ്; ഗഗന്‍യാന്‍ പദ്ധതിയുടെ ആദ്യപരീക്ഷണ വിക്ഷേപണം വിജയിച്ചു

ശ്രീഹരിക്കോട്ട: ഗഗന്‍യാന്‍ പദ്ധതിയുടെ ആദ്യപരീക്ഷണ വിക്ഷേപണം വിജയിച്ചു. 9 മിനിറ്റ് 51 സെക്കന്‍ഡിലാണ് പരീക്ഷണം പൂര്‍ത്തിയാക്കിയത്. എഞ്ചിന്റെ ജ്വലനം സാധ്യമാകാത്തതിനെ തുടര്‍ന്ന് രാവിലെ വിക്ഷേപണം നിര്‍ത്തിവെച്ചിരുന്നു. തകരാര്‍ പരിഹരിച്ചതിനെ തുടര്‍ന്നാണ് വിക്ഷേപണം നടത്തിയത്.

ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്ന് പരീക്ഷണ വാഹനം ഉയര്‍ന്നുപൊങ്ങി. 62-ാമത്തെ സെക്കന്‍ഡില്‍ 11.9 കിലോമീറ്റര്‍ ദൂരത്തില്‍ വച്ച് ടെസ്റ്റ് വെഹിക്കിള്‍ എസ്‌കേപ്പ് സിസ്റ്റവുമായി വേര്‍പെടുന്നു. പിന്നീട് 30 സെക്കന്‍ഡ് കൊണ്ട് അഞ്ച് കിലോമീറ്റര്‍ കൂടി സഞ്ചരിച്ച്, ബഹിരാകാശ യാത്രയ്ക്കിടെ വഹിക്കാനുള്ള ആളില്ലാ പേടകം ആയ ക്രൂ മോഡ്യൂളിനെ ക്രൂ എസ്‌കേപ്പ് സിസ്റ്റം വേര്‍പെടുത്തും. ശ്രീഹരിക്കോട്ടയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ ടെസ്റ്റ് വെഹിക്കല്‍ പതിക്കും.

ക്രൂ എസ്‌കേപ്പ് സിസ്റ്റം 14 കിലോമീറ്റര്‍ അകലെയും നിര്‍ണായകമായ പരീക്ഷണം നടക്കുന്ന മോഡ്യൂള്‍ പാരച്യൂട്ടുകളുടെ സഹായത്തോടെ സാവധാനം സമുദ്രോപരിതലത്തിലേക്ക് ഇറങ്ങും. പിന്നീട് നാവികസേനയുടെ സഹായത്തോടെ പേടകത്തെ കരയ്ക്ക് എത്തിക്കുന്നതാണ് പരീക്ഷണഘട്ടം.

Share

Leave a Reply

Your email address will not be published. Required fields are marked *