കോഴിക്കോട്: സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തുമെന്ന് നാഷണല്‍ ജനതാദള്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വിഷയത്തില്‍ ജനാഭിപ്രായം രൂപീകരിക്കാന്‍ നാളെ വൈകിട്ട് 4 മണിക്ക് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സെമിനാര്‍ നടത്തും. സെമിനാര്‍ എം.കെ.മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അഡ്വ.വിനോദ് പയ്യട, വിജയരാഘവന്‍ ചേലിയ എന്നിവര്‍ സംസാരിക്കും. സംസ്ഥാന പ്രസിഡണ്ട് ജോണ്‍ ജോണ്‍ മോഡറേറ്ററായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജന.സെക്രട്ടറിമാരായ സി.കെ സഹജന്‍, ചന്ദ്രന്‍ പൂക്കിണാറത്ത്, പി.പ്രദീപ്കുമാര്‍, യുവജന പ്രസിഡണ്ട് യൂസഫലി മടവൂര്‍, ജില്ലാ പ്രസിഡണ്ട് പി.പി.അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.