രാജ്യത്തെ തിരിച്ചറിയില്‍ രേഖകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്് ആധാര്‍ കാര്‍ഡ്. ഏതൊരു അപേക്ഷ സമര്‍പ്പിക്കുന്നതിനും ഇന്ന് ആധാര്‍ കാര്‍ഡ് ആവശ്യമാണ്. രാജ്യത്ത് എല്ലാ പൗരന്മാര്‍ക്കും ഇന്ന് ആധാര്‍ കാര്‍ഡ്് ഉണ്ട്. എന്നാല്‍ ഉദ്യോഗ് ആധാര്‍ എന്തെന്ന് പലര്‍ക്കും ധാരണയുണ്ടാകില്ല. എന്തിന് വേണ്ടിയാണ് ഉദ്യോഗ് ആധാര്‍ ഉപയോഗിക്കുന്നതെന്നും നേട്ടങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.
എന്താണ് ഉദ്യോഗ് ആധാര്‍
രാജ്യത്തെ സൂക്ഷ്മ ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) നല്‍കുന്ന ഒരു ഐഡന്റിഫിക്കേഷന്‍ നമ്പറാണ് ഉദ്യോഗ് ആധാര്‍. ഉദ്യോഗ് എന്ന പേര് പിന്നീട് ഉദ്യം എന്നാക്കി മാറ്റി. പുതിയ എംഎസ്എംഇകള്‍ക്ക് ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഉദ്യം സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാം. ആധാറിന് സമാനമായ ഒരു തിരിച്ചറിയല്‍ സംവിധാനമാണിത്. ഉദ്യോഗ് ആധാര്‍ കാര്‍ഡ് അപേക്ഷിക്കുന്നതിന് വേണ്ടി ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കേണ്ടത് ആവശ്യമാണ്.
ഉദ്യോഗ് ആധാര്‍ എങ്ങനെ സ്വന്തമാക്കാം
ഔദ്യോഗിക വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തതിന് ശേഷം ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കണം.ഒടിപി (വണ്‍ ടൈം പാസ്‌വേഡ്) ജനറേറ്റ് ചെയ്യുക എന്നതില്‍ ക്ലിക്ക് ചെയ്ത് ഒടിപി നല്‍കുക. ഒരു അപേക്ഷയുടെ പേജ് ലഭിക്കും.
ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിച്ച് ഡാറ്റ വീണ്ടും പരിശോധിക്കുക. തുടര്‍ന്ന് ‘സമര്‍പ്പിക്കുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ മറ്റൊരു ഒടിപി ലഭിക്കും.ഒടിപി നല്‍കിയ ശേഷം ആപ്ലിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ അവസാനത്തെ ‘സമര്‍പ്പിക്കുക’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.