തിരക്കുപിടിച്ച ജീവിത നെട്ടോട്ടത്തിനിടയില്‍ അത്താഴം താളംതെറ്റുന്നുണ്ടോ. അത്താഴം ഏപ്പോള്‍ കഴിക്കണം. ഇക്കാര്യത്തില്‍ വിദഗ്ധരുടെ ഏക അഭിപ്രായം ശ്രദ്ധിക്കേണ്ടതുണ്ട്. അത്താഴം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം എപ്പോഴാണ്, ഈ ചോദ്യത്തിനുള്ള ഉത്തരം ഓരോ വ്യക്തിയേയും ആശ്രയിച്ചാണിരിക്കുന്നത്. കുലിന ഡയറ്റിന്റെ ഡയറ്റീഷ്യനും സിഇഒയുമായ വനേസ റിസെറ്റോ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. നിങ്ങള്‍ ഒരു ഷിഫ്റ്റ് ജോലിക്കാരനാണെങ്കില്‍ എല്ലാവരും ഉറങ്ങുമ്പോള്‍ ജോലി ചെയ്യുമ്പോള്‍ നിങ്ങളുടെ ഭക്ഷണ സമയം വ്യത്യസ്തമാണ്. ഒരു പൊതു നിയമമെന്ന നിലയില്‍ ഉറക്കമുണര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ഭക്ഷണം കഴിക്കാനും, മൂന്ന് നാല് മണിക്കൂറുകള്‍ കൂടുമ്പോള്‍ എന്തെങ്കിലും കഴിക്കാനുമാണ് അദ്ദേഹം ശുപാര്‍ശ ചെയ്യുന്നത്. ആസിഡ് റിഫ്‌ളക്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കുന്നത് നിര്‍ത്താന്‍ ശ്രമിക്കേണ്ടതുണ്ട്.
മൗണ്ട് സിനായ് ഹെല്‍ത്ത് സിസ്റ്റത്തിലെ ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ കോ-ഓര്‍ഡിനേറ്റര്‍ പെറി ഹാല്‍പെറിന്‍ നിര്‍ദ്ദേശിക്കരുന്നത് ഇങ്ങനെയാണ്. നിങ്ങള്‍ക്ക് ക്രമേണ വിശക്കുകയും, മൂന്നോ നാലോ മണിക്കൂറോ അതില്‍ കൂടുതലോ ആവര്‍ത്തിക്കുന്ന പാറ്റേണില്‍ ഭക്ഷണം കഴിക്കാനാണ്. നിങ്ങള്‍ക്ക് അനുയോജ്യമായ അത്തഴ ഷെഡ്യൂള്‍ സൃഷ്ടിക്കുന്നതിന് മുമ്പ് രണ്ട് വ്യത്യസ്ത ഘടകങ്ങള്‍ പരിഗണിക്കണം. നിങ്ങളുടെ ജോലി, വിശപ്പിന്റെ അളവ് എന്നിവയാണത്. മരുന്നുകള്‍, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, മറ്റ് ജീവിത ശൈലീ ശീലങ്ങള്‍ എന്നിവയെല്ലാം എപ്പോള്‍ ഭക്ഷണം കഴിക്കണമെന്ന് കണ്ടെത്തുമ്പോള്‍ പരിഗണിക്കണമെന്ന് ഹാല്‍പെറിന്‍ പറയുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ സ്ഥിരത, ഭാരം നിലനിര്‍ത്തല്‍, മെച്ചപ്പെട്ട ഉറക്കം എന്നിത്യാദി കാര്യങ്ങള്‍ക്ക് ഗുണകരമായി ഭവിക്കും.
നേരത്തെ അത്താഴം കഴിക്കുന്നത് ദഹന സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളുമായി മല്ലിടുന്നവര്‍ക്ക് ഗുണം ചെയ്യും. വിട്ടുമാറാത്ത നെഞ്ചെരിച്ചില്‍ ഉള്ളവര്‍ കിടക്കുന്നതിന് മുമ്പ് ഭക്ഷണം പൂര്‍ണ്ണമായി ദഹിപ്പിക്കാന്‍ സമയം കണ്ടെത്തണം. ഉറക്കത്തിന് മുമ്പ്് മൂന്നോ നാലോ മണിക്കൂര്‍ മുമ്പ്് ഭക്ഷണം കഴിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മെച്ചപ്പെടും. എന്തായാലും ഇക്കാര്യത്തിലെല്ലാം ഒരു പ്രാഥമിക ഡോക്ടറുടെ അഭിപ്രായം വളരെ പ്രധാനപ്പെട്ടതാണ്. ശരീരത്തിന് ഭക്ഷണം ആവശ്യമുള്ളപ്പോള്‍ അത് നിങ്ങളെ അറിയിക്കും. കിടക്കുന്നതിന് മുമ്പ് കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്. ഉയര്‍ന്ന അളവിലുള്ള കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉറക്കത്തെ തടസ്സപ്പെടുത്താന്‍ ഇടയാക്കും.