സ്വകാര്യ ബസ്സുകള്‍ക്കിടയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്കു ദാരുണാന്ത്യം

സ്വകാര്യ ബസ്സുകള്‍ക്കിടയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്കു ദാരുണാന്ത്യം

കോഴിക്കോട് : വേങ്ങേരി ബൈപാസ് ജംക്ഷനു സമീപം സ്‌കൂട്ടറില്‍, പിന്നില്‍നിന്നു വന്ന സ്വകാര്യ ബസിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്കു ദാരുണാന്ത്യം. കക്കോടി സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ടാണ് മരണം സംഭവിച്ചത്.മലാപ്പറമ്പിന് സമീപം വെങ്ങേരിയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ സ്‌കൂട്ടര്‍ തകര്‍ന്നു.
ദമ്പതികള്‍ ബാലുശ്ശേരി ഭാഗത്തു നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്നു. ദമ്പതികളെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.സ്‌കൂട്ടറിനൊപ്പം ഒരു ബൈക്കു യാത്രക്കാരനും രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ടിരുന്നു. എന്നാല്‍ ബൈക്ക് യാത്രക്കാരന്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *