വാഴയൂര്‍ സാഫി സ്റ്റഡീസിന് സര്‍ സയ്യിദ്  അഹമ്മദ് ഖാന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ അവാര്‍ഡ്

വാഴയൂര്‍ സാഫി സ്റ്റഡീസിന് സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ അവാര്‍ഡ്

കോഴിക്കോട്: സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പ്രഥമ സര്‍ സയ്യിദ് അഹമ്മദ്ഖാന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ അവാര്‍ഡ് വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന് നല്‍കുമെന്ന് ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
സാഫി, നാക് അക്രഡിറ്റേഷന്‍ ഒന്നാം സൈക്കിളില്‍ 3.54 ഗ്രേഡോടെ എ ++ നേടിയ സര്‍ട്ടിഫൈഡ് സ്ഥാപനമായതിനാലാണ് അര്‍ഹത നേടിയത്.

21ന് വൈകീട്ട് 6.30ന് ഹോട്ടല്‍ അളകാപുരിയില്‍ നടക്കുന്ന സര്‍ സയ്യിദ് ദിനാഘോഷ പരിപാടിയില്‍ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.
ജയരാജ് അവാര്‍ഡ് സമ്മാനിക്കും.
കേരളത്തിലെ കോളേജ്,സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ പ്രബന്ധ മത്സരത്തിലെ വിജയിക്കുള്ള ഡോ.ഈശ്വരിപ്രസാദ് അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്യും. സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ എക്സ്റ്റന്‍ഷന്‍ ലക്ചര്‍ മതേതരത്വത്തിനെതിരെ ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം യൂണിവേഴ്‌സിറ്റിയിലെ ഡോ.കെ എം അനില്‍ ചേലമ്പ്ര സംസാരിക്കും.

വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് പ്രാവീണ്യം തെളിയിച്ച ഡോ. നാസര്‍ യൂസുഫ്, ഡോ. ഹുസൈന്‍ രണ്ടത്താണി, കെ.കെ. മൊയ്തീന്‍ കുട്ടി, ഡോ. എ.ഐ. യഹിയ, ഡോ. എന്‍.പി. അബ്ദുല്‍ അസീസ് എന്നിവരെ ആദരിക്കും.എ.എം.യു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മക്കളില്‍ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ ഡോ. കെ എം നസീഹ് മെറിറ്റ് അവാര്‍ഡും സമര്‍പ്പിക്കുമെന്ന് എ.എം.യു ഓള്‍ഡ് സ്റ്റുഡ്ന്‍സ് കേരള അസോസിയേഷന്‍ പ്രസിഡന്റ് എന്‍ സി അബ്ദുല്ലക്കോയ, സെക്രട്ടറി ഡോ.എ പി എം മുഹമ്മദ് റഫീഖ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *