യുഎല്‍സിസി ശതാബ്ദിയാഘോഷത്തിന്  സംഘാടക സമിതി രൂപീകരിച്ചു

യുഎല്‍സിസി ശതാബ്ദിയാഘോഷത്തിന് സംഘാടക സമിതി രൂപീകരിച്ചു

വടകര:ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരുവര്‍ഷം നീളുന്ന ശതാബ്ദി ആഘോഷത്തിന്റെ സംഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയും പൊതുമരാമത്ത് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് ചെയര്‍മാനും ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി ജനറല്‍ കണ്‍വീനറുമായി 1001 അംഗ സമിതി രൂപീകരിച്ചു. വടകര മടപ്പള്ളി ജിവിഎച്ച്എസ്എസില്‍ ചേര്‍ന്ന യോഗത്തിലാണ് സമിതിക്ക് രൂപം നല്‍കിയത്.

കെ. രമ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രിമാരായ ഡോ. റ്റി. എം. തോമസ് ഐസക്, സി. കെ. നാണു, ടി. പി. രാമകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലയിലെ എംഎല്‍എമാരും മുന്‍ എംഎല്‍എമാരും തദ്ദേശഭരണ ഭാരവാഹികളും മറ്റു ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപ്പാര്‍ട്ടിനേതാക്കളും ആശംസ നേര്‍ന്നു.

കേരളത്തിന്റെ സമസ്തമേഖലകളിലും ജനങ്ങളുടെ ആശ്രയമായ സഹകരണമേഖലയുടെ പ്രശസ്തി ആഗോളതലത്തില്‍ എത്തിച്ച പ്രസ്ഥാനമാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി എന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തൊഴിലാളികളുടെ സംഘം എന്ന നിലയില്‍ പ്രവൃത്തികള്‍ സമയബന്ധിതമായും ഗുണമേന്മയോടെയും പൂര്‍ത്തിയാക്കാന്‍ കഴിയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി നിര്‍മ്മാണ പ്രവൃത്തികളുടെ സോഷ്യല്‍ ഓഡിറ്റ് നടത്തുമെന്ന സൊസൈറ്റിയുടെ പ്രഖ്യാപനം ധീരമാണന്നും അങ്ങനെയൊരു നടപടി ലോകത്തുതന്നെ ആദ്യമായിരിക്കുമെന്നും അതു നിര്‍മ്മാണരംഗത്ത് ഗുണമേന്മയുടെ ഉള്‍പ്പെടെ കാര്യത്തില്‍ ജനപങ്കാളിത്തം കൊണ്ടുവരുമെന്നും ആ നിലയ്ക്ക് വലിയ തുടക്കം ആകുമെന്നും മുഖ്യാതിഥിയായ മുന്‍ധനമന്ത്രി ഡോ. ടി. എം തോമസ് ഐസക്ക് പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിമാരായ എ. കെ. ആന്റണി, വി. എസ്. അച്ചുതാനന്ദന്‍, സ്പീക്കര്‍ എ. എന്‍. ഷംസീര്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, പ്രമുഖ സാഹിത്യകാരന്‍മാരായ എം. ടി. വാസുദേവന് നായര്‍, ടി. പത്മനാഭന്‍, എം. മുകുന്ദന്‍, എല്ലാ രാഷ്ട്രീയകക്ഷികളുടെയും നേതാക്കള്‍, ചീഫ് സെക്രട്ടറി, തുടങ്ങി 56 പേര്‍ രക്ഷാധികാരികള്‍ ആണ്. സര്‍ക്കാര്‍ സെക്രട്ടറിമാരും കളക്ടറും പ്രമുഖ ഉദ്യോഗസ്ഥരും വിവിധ രംഗങ്ങളിലെ പ്രഗത്ഭരും അടങ്ങുന്ന 40 ഉപരക്ഷാധികാരികളും ഉണ്ട്.

വടകര എംഎല്‍എ കെ. കെ. രമ, എംഎല്‍എമാരായ കെ. പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, ഇ. കെ. വിജയന്‍, കാനത്തില്‍ ജമീല, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി എന്നിവരാണ് വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍. സൊസൈറ്റി വൈസ് ചെയര്‍മാന്‍ വി. കെ. അനന്തന്‍, എംഡി എസ്. ഷാജു എന്നിവര്‍ കണ്‍വീനര്‍മാരായ സമിതിയില്‍ ബോര്‍ഡ് മെമ്പര്‍മാര്‍ ജോയിന്റ് കണ്‍വീനരമാരാണ്.

വിവിധ തദ്ദേശഭരണ മേധാവികളുടെയും അംഗങ്ങളുടെയും അദ്ധ്യക്ഷതയില്‍ പബ്ലിസിറ്റി, റിസപ്ഷന്‍, സ്റ്റേജ്-ഡെക്കറേഷന്‍, പ്രോഗ്രാം, ഭക്ഷണം, താമസം, വളന്റിയര്‍, ഫിനാന്‍സ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, പുസ്തകങ്ങള്‍ – സോവനീര്‍, മീഡിയ എന്നീ സബ് കമ്മിറ്റികള്‍ക്കും യോഗം രൂപം നല്കി. ഐഐഐസി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാഘവന്‍ ആണ് ചീഫ് കോഡിനേറ്റര്‍.

ജില്ലയിലെ എംഎല്‍എമാരായ കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റര്‍, ഇ.കെ. വിജയന്‍, കാനത്തില്‍ ജമീല, പി.ടി.എ. റഹീം, ലിന്റോ ജോസഫ്, വനിതാക്കമ്മിഷന്‍ അദ്ധ്യക്ഷ പി. സതീദേവി, മുന്‍ എംഎല്‍എമാരായ സത്യന്‍ മൊകേരി, പാറയ്ക്കല്‍ അബ്ദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വടകര മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി. ബിന്ദു, പയ്യോളി മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ദുറഹ്‌മാന്‍, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കെ.പി, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് പി, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരന്‍, ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ടി.പി. മിനക, അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, ജിലാ പഞ്ചായത്ത് മെമ്പര്‍ എന്‍.എം. വിമല, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശശികല ദിനേശ്, പഞ്ചായത്ത് മെമ്പര്‍ ബിന്ദു വള്ളില്‍, കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, ആത്മവിദ്യാസഘം ജനറല്‍ സെക്രട്ടറി തോട്ടപ്പള്ളി ഗോപാലകൃഷ്ണന്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി സ്വാഗതവും, ഒരു വര്‍ഷത്തെ ആഘോഷപരിപാടികള്‍ എംഡി എസ്. ഷാജു അവതരിപ്പിച്ചു. സൊസൈറ്റി വൈസ് ചെയര്‍മാന്‍ വി. കെ. അനന്തന്‍ നന്ദി പറഞ്ഞു.
പരിപാടിയില്‍ മൂവായിരത്തില്‍പ്പരം പേര്‍ പങ്കെടുത്തു. യോഗത്തിനുശേഷം കെ. ജയകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മ്മിച്ച ‘വാഗ്ഭടാനന്ദഗുരുദേവന്‍ – നവോത്ഥാനത്തിന്റെ അരുണോദയകാഹളം’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *