ഡോ:അംബേദ്കര്‍ മെമ്മോറിയല്‍  എജുക്കേഷണല്‍ അവാര്‍ഡ് സമ്മാനിച്ചു

ഡോ:അംബേദ്കര്‍ മെമ്മോറിയല്‍ എജുക്കേഷണല്‍ അവാര്‍ഡ് സമ്മാനിച്ചു

കോഴിക്കോട്:ജന്‍ അഭിയാന്‍ സേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ വിദ്യാഭ്യാസ മേഖലയില്‍ മികച്ച സേവനം കാഴ്ചവെച്ച ആസ്‌ട്രോപ്പ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍മാരായ നോറിന്‍ സാമുവല്‍, അമല്‍ പി.മോഹന്‍, അഭിരാജ് പാറക്കല്‍ എന്നിവര്‍ക്ക് ഡോ:അംബേദ്കര്‍ എജുക്കേഷന്‍ മെമ്മോറിയല്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് റിട്ട.ജില്ലാ സെഷന്‍സ് ജഡ്ജ് കെ.കെ.കൃഷ്ണന്‍കുട്ടി പയമ്പ്ര ഉദ്ഘാടനം ചെയ്തു.മാനേജിംഗ് ട്രസ്റ്റി രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ഡോ:എം. പി.അരുണ്‍, സി.ഒ.ടി.അസീസ്, പി.ടി.നിസാര്‍, മനോജ് കാരന്തൂര്‍, ബാലന്‍ കാട്ടുങ്ങല്‍, പി.അനില്‍ ബാബു, സജിനി പാവണ്ടൂര്‍, പ്രിയ കട്ടാങ്ങല്‍, ശ്രീകല വിജയന്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് അവാര്‍ഡ് ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *