കണ്ണൂര്‍:നൂറ്റാണ്ട് പഴക്കമുള്ള കൂത്തുപറമ്പിലെ കൈതേരീ കപ്പണയില് ഉള്ളി വീട്ടില്‍( യു വി തറവാട് )അംഗങ്ങള്‍ ഒത്തുചേര്‍ന്നു. നരവൂര്‍ നോര്‍ത്ത് എല്‍ പി സ്കൂളില്‍ വച്ച് നടന്ന കുടുംബ സംഗമം വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുടെ സംഗമ വേദിയായി മാറി. പ്രദേശത്തു നിന്നും മികച്ച വിജയം കരസ്ഥമാക്കിയ നാട്ടിലെ പ്രതിഭകളെയും, കുടുംബത്തില്‍ നിന്നും വിവിധ മേഖലകളില്‍ വിജയിച്ചവരെയും ചടങ്ങില്‍ വച്ച് ആദരിച്ചു. കുടുംബ സംഗമം കൂത്തുപറമ്പ് എസ് ഐ .ടി അഖില്‍ ഉദ്ഘാടനം ചെയ്തു .തദ്ദേശസ്വയംഭരണ വകുപ്പിലെ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടീ ഷാഹുല്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. കുടുംബത്തിലെ മുതിര്‍ന്ന അംഗം യു വി മൊയ്തു അധ്യക്ഷതവഹിച്ചു .കൂത്തുപറമ്പ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ വി റിജീഷ്, മങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീന, യു വി ആരിഫ്, എ കെ ഇബ്രാഹിം, യു വി മെഹബൂബ്, യു വി ജലീല്‍, യു വി സെറ്റലാന മറിയം, യു വി ജാവിദ് ആസാദ് എന്നിവര്‍ സംസാരിച്ചു. യു വി അഷ്റഫ്കുടുംബത്തില് നിന്നും മരണപ്പെട്ടവരുടെ അനുശോചന പ്രസംഗം നടത്തി. തുടര്‍ന്ന് കലാ പരിപാടികളും ഓര്‍മ്മ മത്സരവും നടത്തി.