ഫലസ്തീനിലെ യഥാര്‍ഥ പ്രശ്‌നം ഇസ്രായേല്‍ അധിനിവേശമെന്ന് അരുന്ധതി റോയ്

ഫലസ്തീനിലെ യഥാര്‍ഥ പ്രശ്‌നം ഇസ്രായേല്‍ അധിനിവേശമെന്ന് അരുന്ധതി റോയ്

തിരുവനന്തപുരം: ഫലസ്തീനിലെ യഥാര്‍ഥ പ്രശ്‌നം ഇസ്രായേല്‍ അധിനിവേശമെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായി അരുന്ധതി റോയ്. പ്രശ്‌നപരിഹാരത്തിന് ലോകരാജ്യങ്ങള്‍ ഇടപെടണമെന്നും ഒരു ജനതയെയും ദീര്‍ഘകാലം അടിച്ചമര്‍ത്താനാവില്ലെന്നുംഅരുന്ധതി റോയി തിരുവനന്തപുരത്ത് പറഞ്ഞു.

ഗസ്സയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുകയാണ്. 2215 പേരാണ് ഫലസ്തീനില്‍ ഇതുവരെ കൊല്ലപ്പെട്ടത്. പലായനം ചെയ്യുന്നവര്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. 24 മണിക്കൂറിനകം വടക്കന്‍ ഗസ്സ വിടണമെന്ന ഇസ്രയേല്‍ ഭീഷണിക്ക് പിന്നാലെ ആയിരങ്ങള്‍ വീട് വിട്ട് പലായനം ചെയ്യുകയാണ്. വിദേശപൗരന്മാരെ രക്ഷപ്പെടുത്താനായി ഈജിപ്ത് റഫാ അതിര്‍ത്തി ഇന്ന് തുറക്കും.

അതേസമയം, ഇസ്രായേല്‍ ആക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് നേതാവ് മുറാദ് അബൂ മുറാദ് കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, സയണിസ്റ്റ് രാഷ്ട്രത്തെ കാത്തിരിക്കുന്നത് വലിയ തകര്‍ച്ചയാണെന്ന് ഇറാന്‍ പ്രതികരിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *