വൈറ്റ്‌കെയ്ന്‍ ദിനാചരണ റാലിയും പൊതു സമ്മേളനവും

വൈറ്റ്‌കെയ്ന്‍ ദിനാചരണ റാലിയും പൊതു സമ്മേളനവും

 

കോഴിക്കോട്: കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെയും, ലയണ്‍സ് ഡിസ്ട്രിക്ട് 318Eയുടെയും സംയുക്താഭിമുഖ്യത്തില്‍ വൈറ്റ്‌കെയ്ന്‍ ദിനാചരണ റാലിയും, പൊതു സമ്മേളനവും നാളെ വൈകിട്ട് 3.30 മുതല്‍ ബിഇഎം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. സിറ്റി ട്രാഫിക് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ഫ്ളാഗ് ഓഫ് ചെയ്യും. പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ ഐപ് തോമസ് ഉദ്ഘാടനം ചെയ്തു. കെ.പ്രേം കുമാര്‍ പ്രിന്‍സിപ്പാള്‍, ഡിസ്ട്രിക്ട് സെക്രട്ടറി അധ്യക്ഷത വഹിക്കും. വൈറ്റ് കെയ്ന്‍ ദിന സന്ദേശം ഡോ.ഹബീബ്.സി (സംസ്ഥാന പ്രസിഡണ്ട് കെഎഫ്ബി) നല്‍കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് മൂത്തേടത്ത് മുഖ്യാതിഥിയായി പങ്കെടുക്കും. കെ.കെ.സെല്‍വരാജ്, ബഷീര്‍.പി.ടി, വി.പി.ബൈജു ആശംസകള്‍ നേരും. ജഗദീഷ്.ടി.സ്വാഗതവും കെ.മൊയ്തീന്‍ കോയ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *