മയ്യഴിക്കിന്ന് പെരുന്നാളുകളുടെ പെരുന്നാൾ

മയ്യഴിക്കിന്ന് പെരുന്നാളുകളുടെ പെരുന്നാൾ

മാഹി: മയ്യഴി പെരുന്നാളിന്റെ പത്ത് നാൾ പിന്നിടുന്ന ഇന്ന്, മയ്യഴിയമ്മയുടെ തിരുസ്വരൂപവും വഹിച്ചുള്ള ഘോഷയാത്ര നഗരപ്രദക്ഷിണം നടത്തും. ഇന്ന് വൈകു. 6 മണിക്ക് സുൽത്താൻ പേട്ട രൂപത മെത്രാൻ അഭിവന്ദ്യ റവ.ഡോ: ആൻറണി സാമി പീറ്റർ അബിറിന്റെ മുഖ്യകാർമ്മികത്വത്തിൽ സാഘോഷ ദിവ്യബലി നടത്തും. തുടർന്ന് മാതാവിന്റെ തിരുസുരവും വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണത്തിൽ കടന്നു പോകുന്ന വഴികളിലെല്ലാം ജാതി മത ഭേദമെന്യേ വീടുകളിലും സ്ഥാപനങ്ങളിലും മെഴുകുതിരികൾ കത്തിച്ചു വെച്ചും, മാതാവിന് ജമന്തിപ്പൂമാലകൾ സമർപ്പിച്ചും മയ്യഴിക്കാർ മാതാവിനെ വരവേൽക്കും.
തിരുനാൾ ദിനമായ 15 ന് പുലർച്ചെ 2 മണി മുതൽ നടക്കുന്ന ശയനപ്രദിക്ഷണവും, രാവിലെ 10 30 ന് കോഴിക്കോട് രൂപത മെത്രാൻ റവ.ഡോ.വർഗീസ് ചക്കാലക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകളും നടക്കും. വൈ:5 മണിക്ക് മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ സ്‌നേഹസംഗമവും
തിരുനാൾ സമാപന ദിവസമായ ഒക്ടോബർ 22 ന് രാവിലെ10.30 ന് സാഘോഷ ദിവ്യബലിക്കും നൊവേനക്കും ഫാദർ ശ്യാംകുമാർ കാർമ്മികത്വം വഹിക്കും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *