
അസോസിയേഷൻ പ്രസിഡന്റ് എം കെ ലത്തീഫ് നടക്കാവ് ആധ്യക്ഷത വഹിച്ചു.തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ മുഖ്യാതിഥിയായി.അനീസ് ബഷീർ, പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ,ഡോ.എം സി വസിഷ്ട് , ടി പി എം ഹാഷിർ അലി , എം ഡി വില്യംസ്, പി കെ വികാസ് എന്നിവർ സംസാരിച്ചു.
തെക്കേപ്പുറം ഹെറിറ്റേജിന്റെ ഭാഗമായ മാളിയ മേലെ പാട്ട് സംഗീത സദസിന്റെ രംഗം പുനരാവിഷ്ക്കരിച്ചത് തുടങ്ങി 400 വർഷം പഴക്കമുള്ള സാമൂതിരിയുടെ കാലത്തെ താര കോയിൻ, 100 വർഷം പഴക്കമുള്ള ക്യാമറ, ഉൾകടലിൽ നിന്നും സമയം നോക്കുന്ന ഉച്ച നോക്കി, പഴയ കാലത്ത് സിനിമ കാണുന്ന ബയോസ്കോപ്പി, ഖുറാൻ അച്ചടിച്ച കല്ലച്ച്, ഭൂമി കൈമാറ്റത്തോടൊപ്പം കർഷകനെയും കൈമാറ്റം ചെയ്ത എ ഡി 849 ലെ ഓലക്കരണം വരെ 300 ലധികം വൈവിധ്യമാർന്ന ശേഖരങ്ങളാണ് പ്രദർശനത്തിലുള്ളത്. പഴയ കാലത്തെ നോട്ടുകളും നാണയങ്ങളും വാങ്ങാനും സൗകര്യമുണ്ട്.പ്രദർശനം ഞായറാഴ്ച സമാപിക്കും.
