ശോഭീന്ദ്രൻ മാസ്റ്റർ പച്ചപ്പിന്റെ മനുഷ്യാകാരം ഗിരീഷ് ആമ്പ്ര

ശോഭീന്ദ്രൻ മാസ്റ്റർ പച്ചപ്പിന്റെ മനുഷ്യാകാരം ഗിരീഷ് ആമ്പ്ര

കോഴിക്കോട് :അന്തരിച്ച പ്രൊഫ. ടി ശോഭീന്ദ്രന്‍ മാസ്റ്റര്‍ നന്മയും പ്രകൃതിസ്‌നേഹവും സമന്വയിച്ച പച്ചപ്പിന്റെ മനുഷ്യാകാരമായിരുന്നുവെന്ന് പ്രമുഖ ഫോക്ലോറിസ്റ്റും ഗാനരചയിതാവുമായ ഗിരീഷ് ആമ്പ്ര അനുശോചനകുറിപ്പില്‍ പറഞ്ഞു.
നിറവ് വേങ്ങേരിയുടെ ആഭിമുഖ്യത്തില്‍ ഗ്രീന്‍വേള്‍ഡ് എന്ന ആശയത്തെ പ്രാവര്‍ത്തികമാക്കുന്നതില്‍ ശോഭീന്ദ്രന്‍ മാസ്റ്ററുടെ പങ്ക് നിസ്തുലമാണ്.
പരിസ്ഥിതിയോടും സമൂഹത്തോടും എല്ലായ്‌പോഴും അലിവും അടുപ്പവും അദ്ദേഹം പുലര്‍ത്തിയിരുന്നു. രണ്ടായിരത്തിയെട്ടില്‍ വേങ്ങേരി ഗ്രീന്‍ വേള്‍ഡില്‍ പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചര്‍, ശോഭീന്ദ്രന്‍ മാസ്റ്റര്‍, മേയര്‍ എം ഭാസ്‌കരന്‍, ‘നിറവ് ഡയറക്ടര്‍ ബാബു പറമ്പത്ത് തുടങ്ങിയവര്‍ക്കൊപ്പം വിതപ്പാട്ടും ഞാറ്റുപാട്ടും പാടി വയലിലിറങ്ങിയ ഓര്‍മ്മകള്‍ അവിസ്മരണീയമുഹൂര്‍ത്തങ്ങളാണെന്നും ഗിരീഷ് ആമ്പ്ര കൂട്ടിച്ചേര്‍ത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *