ലോക കാഴ്ച ദിനത്തോടനുബന്ധിച്ച്  സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

മഞ്ചേരി: ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് ധനകാര്യ സ്ഥാപനമായ യൂണിമണി ഫിനാൻഷ്യൽ സർവീസസും അഹല്യ ഐ ഫൗണ്ടേഷനും, സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മഞ്ചേരി മുൻസിപ്പൽ ചെയർ പേഴ്‌സൻ സുബൈദ ക്യാമ്പ് ഉദ്ഘാടനം  ചെയ്തു. യൂണിമണി വൈസ് പ്രസിഡണ്ട് സുനിൽ ബാബു അധ്യക്ഷനായി. ഡെപ്യൂട്ടി വൈസ് പ്രസിഡണ്ട് റിജു.എം, ബ്രാഞ്ച് മാനേജർ രമേശ് ബാബു, ഡോ.അശ്വതി എന്നിവർ സംസാരിച്ചു. നൂറിൽപരം പൊതുജനങ്ങൾക്ക് ക്യാമ്പ് ഉപകാരപ്രദമായി.

Share

Leave a Reply

Your email address will not be published. Required fields are marked *