ബേക്ക് എക്‌സ്‌പോ -2023 13 മുതൽ 15 വരെ

ബേക്ക് എക്‌സ്‌പോ -2023 13 മുതൽ 15 വരെ

കോഴിക്കോട്: കേരളത്തിലെ ബേക്കറി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) സംഘടിപ്പിക്കുന്ന നാലാമത് ‘ബേക്ക് എക്‌സ്‌പോ -2023 ഈ മാസം 13,14,15 തീയതികളിലായി അങ്കമാലി അഡ്മസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന്
ബേക്ക് എക്‌സ്‌പോ ഡയറക്ടർ മുഹമ്മദ് ഫൗസീർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

മലബാർ മേഖലയിൽ നിന്നും കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി എക്‌സ്‌പോ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി മലബാർ മേഖലയിൽ നിന്നുള്ള പ്രതിനിധികളുടെ യോഗം നാളെ രാവിലെ 10 മണിക്ക് നടക്കാവ് ജില്ലാ കമ്മിറ്റി ഓഫീസിൽ ചേരുമെന്നും അദ്ദേഹം അറിയിച്ചു.

13 ന് വൈകുന്നേരം മൂന്നിന് കേന്ദ്ര എം.എസ്.എം.ഇ ജോയിന്റ് ഡയറക്ടർ ജി.എസ്. പ്രകാശ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. തൃശൂർ ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് സജീവ് മഞ്ഞിൽ മുഖ്യപ്രഭാഷണം നടത്തും.

ബേക്കറി മേഖലയുമായി ബന്ധപ്പെട്ടുള്ള പുതിയ മെഷീനറികളും ഭക്ഷ്യസാധനങ്ങളിൽ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളും പരിചയപ്പെടുത്തുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബേക്കറി എക്‌സിബിഷനാണിതെന്ന് ഭാരവാഹികൾ പറഞ്ഞു. സെമിനാർ സെഷനുകൾ,ഡെമോൺസ്‌ട്രേഷനുകൾ തുടങ്ങിയവ എക്‌സിബിഷനിലുണ്ടാകും. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 250 കമ്പനികളുടെ സ്റ്റാളുകളാണ് പ്രദർശനത്തിനുള്ളത്.

ബേക്ക് സംസ്ഥാന പ്രസിഡന്റ് കിരൺ എസ്.പാലക്കൽ അധ്യക്ഷത വഹിക്കും ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ ദേശീയ പ്രസിഡന്റ് പി.എം. ശങ്കരൻ, വൈസ് പ്രസിഡന്റ് കെ.ആർ. ബാലൻ, എക്‌സ്‌പോ ഡയറക്ടർമാരായ വിജേഷ് വിശ്വനാഥ്, റോയൽ നൗഷാദ്, കെ.ആർ, ബൽരാജ്, മുഹമ്മദ് ഫൗസീർ, ബേക്ക് സംസ്ഥാന സെക്രട്ടറി ബിജു വംശങ്കർ, ട്രഷറർ സി.പി. പരാജ്, ബേക്ക് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അഷറഫ് നല്ലളം എന്നിവർ പങ്കെടുക്കും.

എക്‌സ്‌പോയോട് അനുബന്ധിച്ച് ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ (ഐബിഎഫ്) സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ 14ന് നടക്കും. രാവിലെ 10ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ സിം കമലവർദ്ധന റാവു ഐഎഎസ് സെമിനാർ ഉദ്ഘാടനം ചെയ്യും. മുൻ ജിഎസ്ടി ഡയറക്ടർ ഡോ.ജോൺ ജോസഫ് ഐആർഎസ് ക്ലാസെടുക്കും. കേരള ഫുഡ് സേഫ്റ്റി കമ്മീഷണർ വി.ആർ വിനോദ് ഐഎഎസ് പ്രസംഗിക്കും, ബേക്കറി മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചുള്ള ക്ലാസുകളും പുത്തൻ രീതികൾ സംബന്ധിച്ച സെഷനുകളും സെമിനാറിൽ ഉണ്ടാകും. 15ന് വൈകുന്നേരം 5.30 ന് സമാപന സമ്മേളനത്തോടെ എക്‌സിബിഷൻ സമാപിക്കും.എക്‌സ്‌പോ യിൽ മലബാർ മേഖലയിലെ മുഴുവൻ അംഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ബേക്കറി മേഖലയിൽ കച്ചവടക്കാർ നേരിടുന്ന പ്രതിസന്ധികളും പരിഹാരവും ചർച്ച ചെയ്യുമെന്നും മുഹമ്മദ് ഫൗസീർ വ്യക്തമാക്കി

വാർത്ത സമ്മേളനത്തിൽ ബേക്ക് എക്‌സ്‌പോ ഡയറക്ടർ എ.കെ മുഹമ്മദ് ഫൗസീർ,ബേക്ക് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി റാഷിക്ക് തൂണേരി, ജില്ലാ ട്രഷറർ ശോജിൽ അശോക്, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി -സലാം സ്റ്റാൻഡേർഡ്, സംസ്ഥാന കമ്മിറ്റി അംഗം രഞ്ജിത്ത് റീഗൽ എന്നിവർ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *