വന വാരാഘോഷത്തിന്റെ ഭാഗമായി കേരള വനം വകുപ്പ് സംഘടിപ്പിച്ച വന്യജീവി ഹ്രസ്വ ചിത്ര മത്സരത്തിൽ ഒന്നാം സ്ഥാനം ‘മാലി’ സ്വന്തമാക്കി. പ്രണവ് കെ സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ ഛായാഗ്രഹണം അമൽ തങ്കച്ചനും സംവിധായകനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.
ജീവചക്രത്തെ അടിസ്ഥാനപ്പെടുത്തി പാരമ്പര്യജ്ഞാന കൈമാറ്റത്തെയും മറ്റ് സമീപനങ്ങളേയും സംയോജിപ്പിക്കാനുള്ള ദൃശ്യശ്രമമാണ് ‘മാലി’ എന്ന ഹ്രസ്വ ചിത്രമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഇടുക്കി ജില്ലയിലെ ഊരാളി വിഭാഗക്കാർ ചെറുവെള്ളച്ചാട്ടങ്ങൾക്ക് പറയുന്ന പേരാണ് മാലി.
