പുളിക്കൽ: അന്താരാഷ്ട്ര യൂത്ത് വനിതാ ഖൊ ഖൊ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി താരമാണ് രാജിഷ. ചെറുകാവ് വെണ്ണായൂർ കളത്തിങ്ങൽ പുറായിയിലെ തെക്കേടത്ത് രാമചന്ദ്രന്റെയും കള്ളിയിൽ ഗിരിജയുടെയും മകളാണ്. 12 മുതൽ 16വരെ മലേഷ്യയിലാണ് മത്സരം. രാജിഷ ഡൽഹിയിലെ പരിശീലന ക്യാമ്പിലാളിപ്പോൾ. ആദ്യമായണ് രാജിഷ അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നത്. ആദ്യകാല പരശീലകനായ രാമനാട്ടുകര ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകൻ ബൈജുവാണ് രാജിഷയുടെ വഴികാട്ടിയും പ്രോത്സാഹകനും. രാമനാട്ടുകര ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് പ്ലസ് 2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ രാജിഷ കോഴിക്കോട് ആർട്സ് ആന്റ് സയൻസ് കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ്.
