കോഴിക്കോട്: കോർപ്പറേഷൻ 54ാം വാർഡിലെ അതിദാരിദ്യത്തിൽപ്പെട്ട ചാമുണ്ടി വളപ്പ് പുളിക്കൽ തൊടിയിലെ ഓട്ടിസം ബാധിച്ച ഭിന്നശേഷിയായ ഷാഹുൽ ഹമീദ് സഫിയാബീവി കുടുംബത്തിന് ജനകീയ കമ്മിറ്റിയും ഹെൽപ്പിംഗ് ഹാന്റ്സും സംയുക്തമായി നിർമ്മിച്ച വീടിന്റെ താക്കോൽദാനം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് തക്കോൽ കൈമാറി ഉൽഘാടനം നിർവ്വഹിച്ചു.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ. പി. ഹുസൈൻ മുഖ്യാതിഥിയായി പങ്കെടുത്തു. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസികൾ നമ്മുടെ നാടിന് വലിയ സംസ്കാരവും സമ്പന്നതയും സമ്മാനിച്ചവരാണെന്ന് ഡോ. കെ. പി. ഹുസൈൻ പറഞ്ഞു ഞാനും എന്റെ കുടുംബവും മാത്രം സുഖമായി ജീവിച്ചാൽ പോരാ എന്നും തൊട്ടടുത്തുള്ള കുടുംബത്തിനും സുഖസൗകര്യങ്ങൾ ലഭിച്ചെങ്കിൽ മാത്രമേ സ്വന്തം ജീവിതവും സന്തോഷപ്രദമാവുകയുള്ളൂ എന്ന വലിയ കാഴ്ചപ്പാട് മലയാളി സമൂഹത്തിന് സമ്മാനിക്കുന്നതിൽ പ്രവാസികളുടെ ജീവിതം വലിയ സംഭാവന നൽകിയിട്ടുണ്ട്. ജനങ്ങളെ പരസ്പരം സഹായിക്കാനുള്ള നമ്മുടെ സംസ്കാരം ഏറെ ഉയർന്നതാണെന്നും അദ്ദേഹം പറഞ്ഞു. 15 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കമ്മിറ്റി വീട് നിർമ്മിച്ച് നൽകിയത്.
കമ്മിറ്റി ട്രഷറർ സി. ടി. സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. ഹെൽപ്പിംഗ് ഹാന്റ്സ് പ്രസിഡന്റ് കെ.വി.നിയാസ് അധ്യക്ഷം വഹിച്ചു.കമ്മിറ്റി കൺവീനർ പി. കെ. ഷാഫി റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. കമ്മിറ്റി അംഗങ്ങളായ പി.എം.റഫീക്ക്, ഫൈസൽ, ടി.ടി. റഹീം, സുധീർ അഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു. അംഗം കെ.ബാബുരാജ് നന്ദി പറഞ്ഞു
